സ്വീകരണം നൽകി
Monday, August 8, 2016 6:51 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി സെക്രട്ടറി വി.എ. കരീമിനും മലപ്പുറം ഡിസിസി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലിക്കും ഇംപാല റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി.

സ്വീകരണ യോഗം കെപിസിസി സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അവകാശം വിനിയോഗിക്കുമ്പോൾ ഇന്ത്യൻ ജനതയ്ക്ക് ഇനി ഒരിക്കലും പിഴവു പറ്റില്ലെന്നും കേരളത്തിലേക്ക് വന്നാൽ സ്‌ഥിതി മറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വികസന നേട്ടങ്ങൾ കേരള ജനത തിരിച്ചറിയാൻ തുടങ്ങി എന്നും എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ സിപിഎമ്മിന്റെ പൊള്ളത്തരങ്ങൾ ഓരോ ദിവസവും ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷബീർ വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ പാപ്പറ്റ കുഞ്ഞിമുഹമ്മദ്, കുഞ്ഞാലി ഹാജി, അലവി ആറുവീട്ടിൽ, മജീദ് നഹ, ശങ്കർ എളങ്കൂർ, രാജശേഖരൻ അഞ്ചൽ, സക്കീർ ഹുസൈൻ എടവണ്ണ, ഹക്കീം പാറക്കൽ, കുഞ്ഞി മുഹമ്മദ് കൊടശേരി, താഹിർ ആമയൂർ, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.

വി.എ.കരീമിനെ ബാബു പാണ്ടിക്കാടും മുസ്തഫ മഞ്ചേരിയും വല്ലാഞ്ചിറ ഷൗക്കത്തലിക്ക് സാദിഖ് മഞ്ചേരിയും ഫൈസൽ മഞ്ചേരിയും ഷാൾ അണിയിച്ചു സ്വീകരിച്ചു.

തുടർന്നു ജിദ്ദയിലെ പ്രശസ്ത ഗായകരായ നൂഹ് ബീമാ പള്ളിയുടേയും മായ ശങ്കറിന്റെയും സംഗീത വിരുന്നും അരങ്ങേറി.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ