കായംകുളം പ്രവാസി അസോസിയേഷൻ രൂപീകരിച്ചു
Monday, August 8, 2016 6:43 AM IST
കുവൈത്ത്: കായംകുളം പ്രവാസികളുടെ ഉന്നമനത്തിനായി ജാതി മത രാഷ്ര്‌ടീയ ചിന്തകൾക്ക് അതീതമായി പുതിയൊരു കൂട്ടായ്മ കായംകുളം പ്രവാസി അസോസിയേഷൻ രൂപീകരിച്ചു.

കായംകുളം നിവാസികളായി കുവൈത്തിലുള്ള മുഴുവൻ ദുരിതം അനുഭവിക്കുന്ന ആളുകളുടെ ഉന്നമനത്തിനായി സംഘടന പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.

അബാസിയ സാരഥി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഹരി പത്തിയൂർ അധ്യക്ഷത വഹിച്ചു. തുടർന്നു അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പ്രേംസൺ കായംകുളം, തോമസ് പള്ളിക്കൽ (രക്ഷാധികാരികൾ), ബാബു പനംപള്ളി (പ്രസിഡന്റ്), അരുൺ ജി.നായർ (വൈസ് പ്രസിഡന്റ്), ഹരി പത്തിയൂർ (ജനറൽ സെക്രട്ടറി), ബിജി പള്ളിക്കൽ, ഷാമിൽ (സെക്രട്ടറിമാർ), ശക്‌തി കായംകുളം (ട്രഷറർ), ജയിംസ് (ജോ. ട്രഷറർ), ജയകുമാർ (അഡ്വൈസറി ബോർഡ് അംഗം) എന്നിവരേയും ഇരുപത്തഞ്ച് അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ