ഡാളസ് എക്യുമിനിക്കൽ ക്രിസ്ത്യൻ കൺവൻഷൻ സമാപിച്ചു
Monday, August 8, 2016 6:40 AM IST
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലായി ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയിൽ നടന്നു വന്നിരുന്ന 19–ാമത് സംയുക്‌ത സുവിശേഷ കൺവൻഷൻ കടശി യോഗത്തോടെ സമാപിച്ചു.

കോട്ടയം സെന്റ് ജോൺ ഓർത്തഡോക്സ് ചർച്ച് വികാരിയും ധ്യാനഗുരുവും വേദ പണ്ഡിതനും പ്രസിദ്ധ സുവിശേഷ പ്രാസംഗീകനുമായ ഫാ. സഖറിയ നൈനാന്റെ ഹൃദയ സ്പർശിയായ വചന പ്രഘോഷണവും ക്വയർ ലീഡർ ജോൺ തോമസിന്റെ നേതൃത്വത്തിലുളള ഗായക സംഘത്തിന്റെ ശ്രുതിമധുര ഗാനാലാപനവും കൊണ്ട് അനുഗ്രഹീതവും ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയതുമായ ദേവാലയാന്തരീക്ഷത്തിൽ നടന്നു.

കൺവൻഷൻ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ 23 ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ നിന്നും എത്തിചേർന്ന വിശ്വാസികൾക്ക് അവിസ്മരണീയമായ അനുഭവമായി.

ഫാ. രാജു ദാനിയേൽ (പ്രസിഡന്റ്), ഫാ. വിജു വർഗീസ് (വൈസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (സെക്രട്ടറി), ജിജി തോമസ് മാത്യു(ട്രസ്റ്റി), അലീഷ ജോൺസൺ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കൺവൻഷന്റെ നടത്തിപ്പിനു നേതൃത്വം നൽകിയത്.

മൂന്നു ദിവസമായി നടന്ന കൺവൻഷനിൽ ഫാ. വി.എം. തോമസ്, റവ. ഡോ. ജോർജ് ജോസഫ്, ഫാ. നൈനാൻ ജേക്കബ്, ഫാ. അലക്സ് കെ. ചാക്കോ, ഫാ. ജോഷി, റവ. ഡോ. രാജൻ മാത്യു, റവ. ഷൈജു പി. ജോൺ തുടങ്ങിയവരുടെ സാന്നിധ്യം കൺവൻഷൻ അനുഗ്രഹീതമായി.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ8ൃലേൃലമേേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വിവിധ ഇടവകകളിൽ നിന്നുളള അംഗങ്ങൾ പാഠനം വായന, മധ്യസ്‌ഥ പ്രാർഥന തുടങ്ങിവർക്ക് നേതൃത്വം നൽകി. സമാപന ദിവസം നടന്ന കൺവൻഷനിൽ കെഇസിഎഫ് പ്രസിഡന്റ് ഫാ. രാജ ദാനിയേൽ സ്വാഗതവും സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദിയും പറഞ്ഞു.

ഷിജു വി. ഏബ്രഹാം, ഷാജി രാമപുരം, ജെറിൻ സജുമോൻ, മാത്യു പി. ഏബ്രഹാം, സുശീല തോമസ്, ജോൺ വർഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, സിസിൽ ചെറിയാൻ, നിബു കെ. തോമസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ