അബുദാബി ഓൾകേരളാ വിമൻസ് കോളേജ് അലുംമ്നി: ഷീല സമദ് പ്രസിഡന്റ്, അംബികാദേവി സെക്രട്ടറി
Monday, August 8, 2016 12:40 AM IST
അബുദാബി: കേരളത്തിലെ വനിതാ കോളേജുകളിലെ പൂർവ വിദ്യാർഥിയുടെ കൂട്ടായ്മയായ അബുദാബി ഓൾ കേരളാ വിമൻസ് കോളേജ് അലുംമ്നിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷീല സമദ് (പ്രസിഡന്റ്), ഡോ. റോസമ്മ മുരിക്കൻ, മോളി ബോബൻ (വൈസ് പ്രസിഡന്റ്), അംബിക ദേവി (സെക്രട്ടറി), അഡ്വ. ആയിഷ സാക്കീർ (ജോയന്റ് സെക്രട്ടറി), ഡെയ്സി മാത്യു (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

പുഷ്പ പ്രസന്നകുമാർ, ഭവാനിക്കുട്ടി കൃഷ്ണൻ, പ്രവിത ജയൻ, സാംസി മാത്യു, സൗമ്യ വിശാന്ത്, അനിത ദീപക്, റഹ്മത് ഇബ്രാഹിം, പ്രീതി നായർ എന്നിവർ വിവിധ കമ്മറ്റികളുടെ കൺവീനർമാരായി പ്രവർത്തിക്കും. ആശാ ലതയാണ് അഡ്വൈസർ. നാട്ടിലേക്കു മടങ്ങുന്ന അലുംമ്നിയുടെ സ്‌ഥാപകാംഗം സുചേതാ സിറിളിന് യാത്രയയപ്പു നൽകി.

<യ> റിപ്പോർട്ട്: അനിൽ സി. ഇടിക്കുള