ശിഫ മലയാളി സമാജം ചികിത്സാ സഹായം കൈമാറി
Monday, August 8, 2016 12:40 AM IST
റിയാദ്: ശിഫ മലയാളി സമാജം മൂവാറ്റുപുഴ സ്വദേശി സലീമിനുള്ള ഒരു ലക്ഷം രൂപയുടെ രണ്ടാംഘട്ട ചികിത്സാ സഹായം കൈമാറി. ഉഷ ശശിധരൻ, ബാബു കൊടുങ്ങല്ലൂർ, സത്യൻ എന്നിവർ സലീമിന്റെ വസതിയിലെത്തി തുക നൽകി. പ്രസിഡണ്ട് ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന യോഗമാണ് സഹായം നൽകാൻ തീരുമാനിച്ചത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന നാരായണൻ കുട്ടിക്ക് 40000 രൂപയും അബ്ദുൽ അസീസിന്റെ മകളുടെ വിവാഹ സഹായമായി 20000 രൂപയും ബഷീർ കോട്ടകുന്നിലിന്റെ മകളുടെ സഹായ ധനമായി 20000 രൂപയും അബ്ദുള്ള മറ്റുമേലിന്റെ കുടുംബ സഹായ നിധിയായി 20000 രൂപയും കൈമാറി. തണൽ ഭവന പദ്ധതിയുടെ മൂന്നാമത്തെ വീടിന്റെ അവകാശിയായി തിരുവന്തപുരം സ്വദേശി സക്കീർ ഹുസൈനെ തെരഞ്ഞെടുത്തു. വീടിന്റെ തറകല്ലിടൽ ആഗസ്ത് 15ന് തിരുവന്തപുരം, പള്ളിച്ചലിൽ ഐ.ബി സതീഷ് എംഎൽഎ നടത്തും.

ശിഫാ മലയാളി സമാജം കേരളോത്സവം സെപ്റ്റംബർ 23നു അൽ ഒവൈദ ഇസ്തിറാഹയിൽ നടക്കും. മലയാള സിനിമ താരങ്ങൾ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. സെക്രട്ടറി മനാഫ് മണ്ണൂർ സ്വാഗതവും ട്രഷറർ മോഹനൻ ഗുരുവായൂർ നന്ദിയും പറഞ്ഞു.

<യ> റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ