എൻബിഎ സെന്ററിൽ രാമായണപാരായണം വിവിധ പരിപാടികളോടെ സമാപിച്ചു
Monday, August 8, 2016 12:39 AM IST
ന്യൂയോർക്ക്. കർക്കിടക മാസാരംഭം മുതൽ നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ നടന്നുവന്ന രാമായണ പാരായണം ഓഗസ്റ്റ് ആറിനു ശനിയാഴ്ച വൈകിട്ട് അഞ്ചോടെ സമാപിച്ചു. നിരവധി പേർ പങ്കെടുത്ത പാരായണത്തിനു ജയപ്രകാശ് നായർ നേതൃത്വം നൽകി. ശ്രീരാമ പട്ടാഭിഷേകം വായിച്ചു കഴിഞ്ഞു പ്രത്യേക പൂജകളോടെയാണ് പാരായണം സമാപിച്ചത്.

തുടർന്നു രശ്മി നായർ അവതരിപ്പിച്ച മനോഹരമായ നൃത്തം ചടങ്ങുകൾക്കു മാറ്റുകൂട്ടി. രശ്മി നായർ വളരെ ചെറുപ്പത്തിൽ ചന്ദ്രികാ കുറുപ്പിന്റെ ശിക്ഷണത്തിൽ ഭാരത നാട്യം അഭ്യസിക്കുകയും ചെന്നൈ കലാക്ഷേത്രയിൽ നിന്നു നൃത്തത്തിൽ ബിരുദം നേടിയതിനു ശേഷം കേരള കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. നല്ലൊരു കഥക് നർത്തകി കൂടിയാണു ന്യൂയോർക്കിൽ താമസിക്കുന്ന രശ്മി നായർ.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ08ളമ3.ഷുഴ മഹശഴി=ഹലളേ>

പ്രസിഡന്റ് ശോഭാ കറുവക്കാട്ട്, രാമായണ പാരായണത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു. രാംദാസ് കൊച്ചുപറമ്പിൽ, സുശീലാമ്മ പിള്ള, സരസമ്മ കുറുപ്പ്, കുന്നപ്പള്ളിൽ രാജഗോപാൽ, ജി.കെ. നായർ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ് കുറുപ്പ്, ട്രഷറർ രഘുവരൻ നായർ, സേതുമാധവൻ, കരുണാകരൻ പിള്ള, നീന കുറുപ്പ്, ഡോ. സ്മിതാ പിള്ള, സുനിൽ നായർ, അപ്പുക്കുട്ടൻ പിള്ള, രാജി പിള്ള, വനജ നായർ, അനി ചന്ദ്രമോഹൻ, ലക്ഷ്മി രാംദാസ്, ജനാർദ്ദനൻ തോപ്പിൽ തുടങ്ങിയർ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രദീപ് മേനോന്റെ കൃതജ്‌ഞതാ പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിച്ചു.

<യ> റിപ്പോർട്ട്: ജയപ്രകാശ് നായർ

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ08ളമ4.ഷുഴ മഹശഴി=ഹലളേ>