ഇന്ത്യ പ്രസ്ക്ലബ് പത്രപ്രവർത്തക അവാർഡിനു അപേക്ഷകൾ ക്ഷണിക്കുന്നു
Monday, August 8, 2016 12:39 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ പത്ര–ദൃശ്യ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് നൽകുന്നു. കേരളത്തിൽ പത്ര–ദൃശ്യ മാധ്യമ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരിൽ നിന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞ ടുക്കുന്നത്. പ്രശംസാപത്രം, ഒരുലക്ഷം രൂപ, രണ്ടാഴ്ചത്തെ അമേരിക്കൻ പര്യടനം എന്നിവയാണ് അവാർഡ്.

അപേക്ഷകനു കുറഞ്ഞത് പത്തു വർഷത്തെ പരിചയം ഉണ്ടായിരിക്കണം . ബയോഡേറ്റയും പത്ര പ്രവർത്തന ജീവിതത്തെക്കുറിച്ചും രണ്ടു പേജിൽ കവിയാതെ ഇമെയിൽ ചെയുക. സെപ്റ്റംബർ പതിനഞ്ചുനുള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം. പ്രാരംഭ സെലക്ഷനു ശേഷം കേരളത്തിലെ പ്രമുഖർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. പിന്നീട് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടികളിൽ ജേതാവിനെ ആദരിക്കും. ഇന്ത്യ പ്രസ്ക്ലബ് രണ്ടായിരത്തി പത്തിലാണ് ആദ്യമായി മാധ്യമ അവാർഡ് ഏർപ്പെടുത്തുന്നത്.

അപേക്ഷകൾ അയക്കേണ്ട ഇമെയിൽ : <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ശുരമംമൃറ2016* ഴാമശഹ.രീാ. ഇന്ത്യ പ്രസ്ക്ലബ്ബിനെ കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക:<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ശിറശമുൃലരൈഹൗയ .ീൃഴ