ഫിലഡൽഫിയായിൽ പ്രീകാനാ കോഴ്സ് ഓഗസ്റ്റ് 12 മുതൽ 14 വരെ
Monday, August 8, 2016 12:38 AM IST
ഫിലാഡൽഫിയ: സമീപഭാവിയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി ഷിക്കാഗോ സീറോമലബാർ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേൽനോട്ടത്തിൽ ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയം വിവാഹ ഒരുക്ക സെമിനാർ (പ്രീ മാര്യേജ് കോഴ്സ്) ക്രമീകരിക്കുന്നു.

2016 ഓഗസ്റ്റ് 12–നു വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ 14 ഞായറാഴ്ച്ച വൈകുന്നേരംവരെ മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലന പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിൽ ഫാദർ ജഡ്ജ് കാത്തലിക് ഹൈസ്കൂൾ കാമ്പസിലുള്ള മിഷണറി സെർവന്റ്സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(3501 ടീഹഹ്യ അ്ല, ജവശഹമറലഹുവശമ, ജഅ 19136) ധ്യാനകേന്ദ്രത്തിലായിരിക്കും മൂന്നുദിവസം താമസിച്ചുള്ള വിവാഹ ഒരുക്ക സെമിനാർ നടത്തപ്പെടുന്നത്. ഓഗസ്റ്റ് 12–നു വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയ്ക്ക് രജിസ്ട്രേഷനോടെ പ്രീമാര്യേജ് കോഴ്സ് ആരംഭിക്കും.

13 നു ശനിയാഴ്ച്ച രാവിലെ എട്ടിനു പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച് വൈകിട്ട് ഒമ്പതര വരെ തുടരും. മൂന്നാം ദിവസമായ ഞായറാഴ്ച്ച രാവിലെ എട്ടിനു പ്രഭാതഭക്ഷണത്തെ തുടർന്നു സമാരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് അഞ്ചോടെ സമാപിക്കും. ഉദ്യോഗസ്‌ഥരായ യുവതീയുവാക്കൾക്ക് അവധിയെടുക്കാതെ മൂന്നുദിവസവും ക്ലാസുകളിൽ പങ്കെടുക്കാൻ ഈ ക്രമീകരണംകൊണ്ട് സാധിക്കും.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന വിദ്യാഭ്യാസം പൂർത്തീകരിച്ച യുവതീയുവാക്കൾക്ക് വിവാഹജീവിതവിജയം കണ്ടെത്തുന്നതിനും, വിവാഹജീവിതം കൂടുതൽ സന്തോഷപ്രദമായും, ദൈവികപരിപാലന യോടെയും മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്സിൽ ചർച്ച ചെയ്യപ്പെടും. ചർച്ചാക്ലാസുകൾ, വിഷയാനുയോജ്യമായ വീഡിയോ ഉപയോഗിച്ചുള്ള പഠനം, വിശുദ്ധ കുർബാന, ആരാധന, കൗൺസലിംഗ് എന്നിവയാണ് മൂന്നുദിവസത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽ പ്രശസ്തരും, പ്രഗൽരുമായ വ്യക്‌തികളാണ് ക്ലാസുകൾ നയിക്കുന്നത്. വൈദികരും, സന്യസ്തരും, മെഡിക്കൽ രംഗത്തുള്ളവരും, കൗൺസലിംഗ് വിദഗ്ധരും, അല്മായ പ്രമുഖരും അക്കൂട്ടത്തിലുണ്ടാവും.

താൽപര്യമുള്ളവർ അപേക്ഷാഫോറം പൂരിപ്പിച്ച് ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ പാരീഷ് ഓഫീസിൽ ഏൽപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഇ മെയിലായോ ഫാക്സ് വഴിയോ അയക്കാവുന്നതാണ്.

ഷിക്കാഗോ സീറോമലബാർ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ റവ. ഫാ. പോൾ ചാലിശേരി കോഴ്സിനു മേൽനോട്ടം വഹിക്കും. ഫിലാഡൽഫിയ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവർ കോഴ്സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ജോസ് ജോസഫാണ് കോഴ്സ് കോർഡിനേറ്റർ.

കൂടുതൽ വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> എൃ. ഖീവി്യസൗേ്യേ ജൗഹലലലൈൃ്യ — ജവീില: 9168035307
ഋ ാമശഹ: ളൃഷീവി്യഴ*ഴാമശഹ.രീാ
ടേ. ഠവീാമെ ട്യൃീ ങമഹമയമൃ എീൃമില ഇമവേീഹശര ഇവൗൃരവ
608 ണലഹവെ ഞീമറ, ജവശഹമ ജഅ 19115
ഛളളശരല: ഠലഹ: 2154644008; എമഃ: 2154644055
ംംംെ.്യൃീാമഹമയമൃുവശഹമ.ീൃഴ
ഛളളശരല ടലരൃലമേൃ്യ * ഞലഴശെേൃമൃ: ഠീാ ജമേമേിശ്യശഹ — 2674567850

<യ> റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ