അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് –ന്യൂജഴ്സി 2 പത്താം വാർഷികം ആഘോഷിച്ചു
Saturday, August 6, 2016 8:13 AM IST
ന്യൂജേഴ്സി: അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ്– ന്യൂജഴ്സി 2ന്റെ പത്താം വാർഷികാഘോഷ പരിപാടികൾ ക്ലാർക്കിലുള്ള ഗ്രാന്റ് സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ നടന്നു. സ്പ്രിംഗ് പോയിന്റ് സീനിയർ ലിവിംഗിലെ കോർപറേറ്റ് നഴ്സ് ഡോ. സോഫി വിൽസണും സീറ്റൺ ഹാൾ യൂണിവേഴ്സിറ്റി അസി. പ്രഫസർ ഡോ. മുനീറ വെൽസും എംസിമാരായിരുന്നു.

നെറ്റ്വർക്കിംഗും ഫെലോഷിപ്പുമായായിരുന്നു ആഘോഷസായാഹ്നത്തിനു തുടക്കം. മെർലിൻ മെൻഡോങ്കയും കിരൻ പട്ടേലും വയലറ്റ് മോനിസും പ്രമീല മെൻഡോങ്കയും ആലപിച്ച പ്രാർഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. എഎഎഐഎൻ – ന്യൂയോർക്ക് 2 പ്രസിഡന്റ് ഡോ. റേച്ചൽ കോശി സ്വാഗതം ആശംസിച്ചു. എഐഐഎൻ – ന്യൂയോർക്ക് 2 പ്രസിഡന്റ് ഡോ. റേച്ചൽ കോശി, ഡോ. വില്യം ഹോൾസ്മെർ, ഡോ. വലേറി സ്റ്റീഫൻ, ജേയ്സി ബാറെഡോ, ലിഡിയ അൽബുക്കർക്ക്, നോർമ റോഡ്ജേഴ്സ്, ജൂഡി സ്ക്മിഡ്റ്റ് എന്നിവർ ചേർന്നു നിലവിളക്കു തെളിച്ചു.

റട്ഗേഴ്സ് സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നൊരു വിദ്യാർഥിക്ക് 500 ഡോളറിന്റെയും വില്യം പാറ്റേഴ്സൺ വാഴ്സിറ്റിയിൽ ഗ്രാജുവേഷൻ പഠനത്തിനു അർഹത ഉള്ള ഒരു ആർഎന്നിന് 500 ഡോളറിന്റെയും സ്കോളർഷിപ്പടക്കം മൂന്നു സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഡോ. ബാർബറ ചേംബർലെയിനും വർഷ സിംഗും സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്തു.

എഎഐഎൻ അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ക്ലാസിക്കൽ, ബോളിവുഡ് നൃത്തങ്ങൾ ചടങ്ങിനു മോഡികൂട്ടി. സെന്റ് ബാർണബസ് ഹെൽത്ത് കെയർ സിസ്റ്റം ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് മുൻ വി.പി. ജയ്സി ബാറെഡോയുടെ ചടങ്ങിൽ സംബന്ധിച്ചു. 2006ൽ ചാപ്റ്ററിനു തുടക്കമിട്ട, സ്‌ഥാപക പ്രസിഡന്റുമായ ലിഡിയ ആൽബുക്കർക്കിനെ അന്ന് ജയ്സീ പിന്തുണച്ചിരുന്നു.

എൻജെഎസ്എൻഎ അസോസിയേഷനിൽ അംഗമാകേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് നോർമ റോഡ്ജേഴ്സ് എടുത്തുപറഞ്ഞു. അംഗത്വസംഭാവനകളെകുറിച്ചു ജൂഡി സ്കിമിഡിറ്റും സംസാരിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ എഎഐഎൻ നിരവധി നഴ്സുമാരെ പിന്തുണയ്ക്കുന്നു. സംഘടന പിന്തുണയ്ക്കുന്നവരിൽ വിദ്യാർഥികളിൽ പലരും സ്കൂളുകളിൽ പഠനം തുടരുന്നവരാണ്. സഹായിച്ച പലരും ഉന്നത നിലയിൽ പാസാകുകയും ചെയ്തു. നഴ്സുമാർക്ക് ഉന്നത വിജയം നേടിയെടുക്കാൻ സഹായിക്കുകയാണ് സംഘടനയുടെ പ്രധാനലക്ഷ്യം.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ6ിൗൃലെല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സെന്റ് ബാർണബസ് മെഡിക്കൽ സെന്ററിലെ ഓങ്കോളജി ഡിപ്പാർട്ടമെന്റിൽ 40 വർഷത്തോളം ആർഎൻ ആയി ജോലി ചെയ്തു വിരമിച്ച ലീല ഏലിയാസിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അസോസിയേഷൻ ലോംഞ്ചിവിറ്റി അവാർഡു നൽകി ആദരിച്ചു. ഇൻഫർമേറ്റിക്സിൽ സ്പെഷലൈസ് ചെയ്ത് എംഎസ്എൻ പൂർത്തിയാക്കി നുവാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആർഎൻ (എംഐസിയു) നഴ്സായി ജോലി ചെയ്യുന്ന ഫെൽസ കാബ്രൽ, നഴ്സിംഗിൽ (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ) മാസ്റ്റർ ബിരുദമെടുത്ത് 25 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ആർഎൻ റേയ്ച്ചൽ, റജിത്, അവാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നഴ്സ് പ്രാക്ടീഷണർ മോളി ജേക്കബ് എന്നിവരെ ആദരിച്ചു.

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നുവാർക്ക് ന്യൂറോളജി ഫ്ളോറിൽ ബെഡ്സൈഡ് നഴ്സ് ആയ ആർഎൻ എലിസബത്ത് ഇട്ടിയെ ബിഎസ്എൻ നേടിയതിൽ അനുമോദിച്ചു. റാഫിൾ ജേതാവിനും വിജയികളായ 10 ഭാഗ്യശാലികൾക്കുമുള്ള സമ്മാന വിതരണവും നടന്നു. ഗവേണിംഗ് ബോർഡിനെ രണ്ടുവർഷത്തെ ഒത്തൊരുമയാർന്ന പ്രവർത്തനങ്ങളുടെ പേരിൽ യോഗം അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ