ഷിക്കാഗോ പബ്ലിക് സ്കൂളിൽ ആയിരം അധ്യാപകരെ പിരിച്ചുവിടും
Saturday, August 6, 2016 6:38 AM IST
ഷിക്കാഗോ: പബ്ലിക് സ്കൂളിലെ ആയിരം അധ്യാപകരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി 508 അധ്യാപകർക്കു ഓഗസ്റ്റ് അഞ്ചിനു പിരിച്ചുവിടാൻ നോട്ടീസ് നൽകി.

ബജറ്റ് വെട്ടിച്ചുരുക്കുന്നതും വിദ്യാർഥികളുടെ എണ്ണം കുറയുന്നതുമാണ് അധ്യാപകരെ പിരിച്ചുവിടാൻ കാരണമായി സിപിഎസ് അധികൃതർ പറയുന്നത് മൂന്നു ശതമാനം അധ്യാപകരെയാണ് ലേ ഓഫ് ബാധിക്കുക.

പിരിച്ചുവിടുന്ന അധ്യാപകർക്കും അനധ്യാപകർക്കും മറ്റു സ്കൂളുകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

അതേസമയം ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ അധ്യാപകരെ വെട്ടികുറയ്ക്കുന്നതിനുള്ള നടപടികളിൽ ശക്‌തമായി പ്രതിഷേധിച്ചു. സാധാരണക്കാരുടെ ടാക്സ് വർധിപ്പിക്കുകയും സമ്പന്നന്മാരിൽനിന്നും കൂടുതൽ നികുതി ഈടാക്കാതിരിക്കുകയും ചെയ്യുന്ന ഷിക്കാഗോ മേയർ ഇമ്മാനുവലിന്റെ നടപടിയെ അംഗീകരിക്കാനാവില്ലെന്നു യൂണിയൻ നേതാക്കൾ പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ