ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം സെപ്റ്റംബർ നാലിന്
Saturday, August 6, 2016 6:36 AM IST
ഫിലഡൽഫിയ: സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം സെപ്റ്റംബർ നാലിനു (ഞായർ) വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(608, ണലഹവെ ഞഉ, ജവശഹമറലഹളശ്യമ, ജഅ19115) ഓഡിറ്റോറിയത്തിൽ നടക്കും.

ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ആദരിക്കൽ ചടങ്ങ്, വിഭവ സമൃദ്ധമായ ഓണസദ്യ, അടുക്കളത്തോട്ട മത്സരം തുടങ്ങി നിരവധി വ്യത്യസ്തവും വിപുലവുമായ ഓണാഘോഷമാണ് ഈ വർഷം ഒരുക്കിയിരിക്കുന്നതെന്നു ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ പറഞ്ഞു.

ഗ്രഹാതുരത്വമുണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവാസികൾക്കായി ഒരുക്കുന്നതെന്നും അതു തന്നെയാണ് ഈ വർഷവും തുടരുന്നതെന്നും എല്ലാ മലയാളികളുടെയും സഹകരണം ആവശ്യമാണെന്നും ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓർമകൾ പങ്കുവയ്ക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുളള ആഘോഷങ്ങൾക്കു നേതൃത്വം കൊടുത്തുവരുന്നതെന്നും ഓണാകമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് പറഞ്ഞു.

നാടൻ കലാരൂപങ്ങളുടെ അവതരണം ചെണ്ടമേളം നിറപകിട്ടാർന്ന അത്തപൂക്കളം, മാവേലി മന്നന്റെ എഴുന്നളളത്ത്, കൈകൊട്ടികളി, തിരുവാതിര, നൃത്ത വിദ്യാലയങ്ങളുടെ കലാവിരുന്ന്, ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്ത തരത്തിലുളള കാര്യപരിപാടികൾ എന്നിവ ഈ വർഷം അണിയിച്ചൊരുക്കിയതായി അനൂപ് ജോസഫ് പ്രോഗ്രാം കോഓർഡിനേറ്റർ അറിയിച്ചു.

ഓണാഘോഷത്തിന്റെ വിജയത്തിനായി തോമസ് പോൾ (ജനറൽ സെക്രട്ടറി), സുരേഷ് നായർ (ട്രഷറർ), അലക്സ് തോമസ്, തമ്പി ചാക്കോ, ജോബി ജോർജ്, സുധ കർത്താ, ജോർജ് ഓലിക്കൽ, വിൻസെന്റ് ഇമ്മാനുവൽ, ജോസഫ് മാണി, ജോർജ് നടവയൽ, രാജൻ ശാമുവൽ, കുര്യൻ രാജൻ, മോഡി ജേക്കബ്, ജോർജ് ജോസഫ്, ജിനുമോൻ തോമസ്, സജി കരിംകുറ്റി, സുമോദ് നെല്ലിക്കാല, റോണി വർഗീസ്, ലിനോ സ്കറിയ, റോയി ശാമുവൽ, പി.കെ. സോമരാജൻ, ഭുവന ചന്ദ്രദാസ്, ഏബ്രഹാം ജോസഫ്, ജോൺ പി. വർക്കി എന്നിവരുടെ നേതൃത്വത്തിലുളള വിവിധ കമ്മിറ്റികൾ വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നു.