‘മാധ്യമങ്ങളുടെ നിലപാടുകൾ സൗദിയിലെ പ്രവാസികൾക്കു വിനയാകും’
Saturday, August 6, 2016 6:31 AM IST
മലപ്പുറം: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന 12 ലക്ഷത്തിലധികം മലയാളികളടക്കം 32 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ ഭാവിയെ ചോദ്യം ചെയ്യുന്ന രീതി യിൽ കേരളത്തിലെ വിവിധ മാധ്യമങ്ങൾ സൗദിയേയും അവിടുത്തെ തൊഴിൽ നിയമങ്ങളെയും വിചാരണ ചെയ്യുന്ന സാഹചര്യം അപലപനീയമാണെന്നു സൗ ദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദു കുട്ടി പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവു തന്നെ നേരിട്ടു ഇടപെട്ടു കാര്യങ്ങൾ നീക്കുന്ന പ്രശംസനീയമായ കാഴ്ചയാണ് നാം കാണുന്നത്. 48 മണിക്കൂറിനകം തൊഴിലാളികളുടെ വിഷയത്തിൽ പരിഹാരം ഉണ്ടാ ക്കുമെന്ന രീതിയിലാണ് സൗദി തൊഴിൽ മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനിയും തൊഴിൽ മന്ത്രാലയവും കാര്യങ്ങൾ നീക്കുന്നത്. ഈ സാഹചര്യത്തിൽ സൗദിയുടെ നിയമങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിൽ വാർത്ത കൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ അവിടെ ജീവിക്കുന്ന ലക്ഷക്കണക്കിനു പ്രവാ സികളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം തൊഴിലാളികളുടെ വിഷയം നയതന്ത്ര തലത്തിൽ പരിഹരിക്കേണ്ടതുതന്നെയാണ്. ഒരു തൊഴിലാളി പോലും അവിടെ ദുരിതം അനുഭവിച്ചുകൂടാ എന്നു തന്നെയാണ് ഓരോ പ്രവാസിയുടെയും കെഎംസിസിയുടെയും നിലപാട്.

പ്രതിസന്ധിയിലായ ചില കമ്പനികളുടെ പിടിപ്പുകേട് മൂലമുണ്ടായ താഴിലാളി പ്രശ്നം സൗദി അധികൃതർ ഇന്ത്യക്കാർക്കെതിരെ തിരിയുന്നു എന്ന രീതിയിലാക്കി പതിനായിരങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന വിധം വാർത്തകൾ പ്രചരിപ്പിച്ചത്. സൗദിയിൽ തൊഴിലെടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിനു ഇന്ത്യക്കാരെ ഭാവിയിൽ എങ്ങനെയാണ് ബാധിക്കുക എന്നു കണ്ടറിയണം.

തൊഴിൽ വിഷയത്തിൽ സൗദിയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നടത്തിയ ചർച്ചകളിൽ വളരെ പോസിറ്റീവ് ആയിട്ടാണ് സൗദി ഭരണകൂടം പ്രതികരിച്ചത്. തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനിക്കെതിരെ നേരത്തെ തന്നെ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നുവെന്നു അവർ വ്യക്‌തമാക്കി. കേന്ദ്ര മന്ത്രി എത്തുന്നതിനു മുമ്പേ തന്നെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും തൊഴിലാളികളുടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പരിഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. സൗദിയിലെത്തിയ കേന്ദ്രമന്ത്രിയുടെ സാന്നിധ്യം കുറേ കൂടി ഗുണം ചെയ് തു. എന്നാൽ തൊഴിൽ പ്രശ്നത്തിനു ഏകദേശ പരിഹാരം കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്നു മന്ത്രി കെ.ടി ജലീലിനെ സൗദിയിലേക്ക് അയയ്ക്കാൻ കേരള ഗവൺമെന്റ് തീരുമാനിച്ചത് സംഭവത്തിൽ രാഷ്ര്‌ടീയ മുതലെടുപ്പു നടത്താനുള്ള നീക്കമാണെന്നു കെ.പി മുഹമ്മദുകുട്ടി പറഞ്ഞു.

ദുരിതമനുഭവിക്കുന്ന വിമാന യാത്രക്കൂലിയുടെ കാര്യത്തിൽ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അതോടൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ നടപടികൾ നീക്കണം. ഇതുസംബന്ധിച്ചു സൗദി കെഎംസിസി ഈ വിഷയങ്ങളിൽ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്കു മുമ്പിൽ നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടു പ്രവാസി സമൂഹത്തിന്റെ ശബ്ദം അധി കാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും കെ.പി. മുഹമ്മദു കുട്ടി വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ