ബോസ്റ്റൺ സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവക പെരുന്നാളും സിൽവർ ജൂബിലി ഉദ്ഘാടനവും
Saturday, August 6, 2016 2:42 AM IST
ബോസ്റ്റൺ: 1992 ഓഗസ്റ്റ് പതിനഞ്ചാം തീയതി ക്നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ ഏബ്രഹാം മോർ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ കൂദാശ ചെയ്യപ്പെട്ട മേനട്, മാസാച്യുസെറ്റിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ ദേവാലയത്തിന്റെ ഇരുപത്തിനാലാമതു പെരുന്നാളും, സിൽവർജൂബിലി ഉദ്ഘാടന മഹാമഹവും 2016 ഓഗസ്റ്റ് 20,21 (ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി 2016 ഓഗസ്റ്റ് 20–നു ശനിയാഴ്ച റവ.ഫാ.ഡോ. രാജൻ മാത്യു യുവജനങ്ങൾക്കായും, ഇടവയ്ക്ക് പൊതുവായും ധ്യാനങ്ങൾ നടത്തുന്നു. തുടർന്ന് പെരുന്നാൾ റാസയും സന്ധ്യാ പ്രാർത്ഥനയും റവ.ഡോ. രാജൻ മാത്യുവിന്റെ വചനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 21–നു ഞായറാഴ്ച ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയുണ്ടായിരിക്കും. വിശുദ്ധ കുർബാനമധ്യേ വാഴയിൽ ബാബു * ജാനറ്റ് ലൂക്കോസിന്റെ അമേരിക്കയിൽ ജനിച്ചുവളർന്ന മകൻ ശെമയോൻ ലൂക്കോസിനു കോറിയോ പട്ടംകൊട ശുശ്രൂഷ ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം അഭിവന്ദ്യ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനിയുടെ വചന പ്രസംഗവും ഉണ്ടായിരിക്കും.

പെരുന്നാൾ ശുശ്രൂഷയ്ക്കുശേഷം ദേവാലയത്തിന്റെ സിൽവർ ജൂബിലി ഉദ്ഘാടന മഹാമഹവും നടത്തും. അഭിവന്ദ്യ വലിയ മെത്രാപ്പോലീത്ത സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന യോഗത്തിൽ ദേവാലയത്തിന്റെ സ്‌ഥാപിത, ദീർഘകാല വികാരി വാഴയിൽ ഏബ്രഹാം തോമസ് കോർഎപ്പിസ്കോപ്പ അധ്യക്ഷനായിരിക്കും. സഹോദര ഇടവകകളുടെ വികാരിമാരും, മേനട് പള്ളി ഇടവകാംഗങ്ങളും പ്രസംഗിക്കും. ദേവാലയത്തിന്റെ പഴയകാല ചരിത്രം ഉൾക്കൊള്ളിച്ചുള്ള ഗാനങ്ങൾ പള്ളി ഗായകസംഘം ആലപിക്കും. ജൂബിലി സ്മാരകമായി പുണ്യേൾാകനായ ഏബ്രഹാം മാർ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പതിനഞ്ചാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു കേരളത്തിൽ സാധുക്കൾക്കായി നിർമ്മിച്ചുനൽകുന്ന 15 വീടുകളിൽ ഒന്നിനു ആവശ്യമായ 2500 ഡോളർ അഭിവന്ദ്യ വലിയ മെത്രാപ്പോലീത്ത തിരുമേനിയെ ഏൽപിക്കുന്നതാണ്. സിൽവർ ജൂബിലി സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.

പരിപാടികളുടെ വിജയത്തിനായി വികാരി പുന്നൂസ് കല്ലംപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ പള്ളി കമ്മിറ്റിയും പബ്ലിസിറ്റി * പബ്ലിക്കേഷൻ കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു. ആഘോഷങ്ങൾക്കായി ദേവാലയത്തിന്റെ ചില നവീകരണ ജോലികളും പൂർത്തിയായിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഏബ്രഹാം വി. ഏബ്രഹാം (508 400 5475).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം