പി.ടി. തോമസ് എംഎൽഎയ്ക്കു സ്വീകരണം നൽകി
Friday, August 5, 2016 8:19 AM IST
ന്യൂയോർക്ക്: മുൻ പാർലമെന്റ് അംഗവും തൃക്കാര എംഎൽഎയുമായ പി.ടി. തോമസിനു ഐഎൻഒസി നേതാക്കൾ ഹൃദ്യമായ സ്വീകരണം നൽകി. കേരളത്തിലെ രാഷ്ര്‌ടീയ സംഭവവികാസങ്ങൾ ഐഎൻഒസി ഭാരവാഹികളുമായി അദ്ദേഹം പങ്കുവച്ചു. കോൺഗ്രസ് അതിശക്‌തമായ തിരിച്ചുവരവിന്റെ പാതയിലൂടെ മുന്നേറുമെന്നുള്ള ശുഭാപ്തി വിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.

മഹിള കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി സിമി റോസ്ബെൽ ജോൺ, കുവൈത്ത് ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) നാഷണൽ ചെയർമാൻ ജോർജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസിയൻ, നാഷണൽ ട്രഷറാർ ജോസ് ചാരുംമൂട്, കേരള ചാപ്റ്റർ (ഒഐസിസി) ഭാരവാഹികളായ ചെയർമാൻ തോമസ് ടി. ഉമ്മൻ, പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, വനിതാ ഫോറം ചെയർപേഴ്സൺ ലീലാ മാരേട്ട്, തമിഴ്നാട് ചാപ്റ്റർ വൈസ് പ്രസിഡന്റ് കോശി ഉമ്മൻ, ലോണ ഏബ്രഹാം, ഐഎൻഒസി ജനറൽ സെക്രട്ടറി ഹർബജൻ സിംഗ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.