യൂണിവേഴ്സൽ ഹോസ്പിറ്റലിൽ അത്യാധുനിക ലാബ് പ്രവർത്തനം ആരംഭിച്ചു
Friday, August 5, 2016 6:25 AM IST
അബുദാബി: ആരോഗ്യ രംഗത്ത് ശ്രദ്ധേയമായി മുന്നേറുന്ന യൂണിവേഴ്സൽ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സംവിധാനങ്ങളോടെയുളള പുതിയ ലാബ് പ്രവർത്തനം ആരംഭിച്ചു.

യൂണിവേഴ്സൽ ടവർ രണ്ടിൽ നടന്ന ചടങ്ങിൽ ലാബിന്റെ ഉദ്ഘാടനം കേരളത്തിലെ യുഎഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽജാബി, യുഎഇയിലെ അർജന്റീന അംബാസഡർ ഫെർണാണ്ടോ ഡി മാർട്ടിനി എന്നിവർ സംയുക്‌തമായി നിർവഹിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിൽ അബുദാബി ഹെൽത്ത് അഥോറിറ്റി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഒഅഅഉ) യുടെ നിയന്ത്രണത്തിനു വിധേയമായാണ് പരിശോധനകൾ നടക്കുക.

ബയോകെമിസ്ട്രി പരിശോധനകൾ, കരൾ, വൃക്കകൾ, ഹോർമോൺ, സിറോളജി, മൈക്രോബയോളജി പരിശോധനകൾ, രക്‌തബാങ്ക്, മറ്റു രക്‌തജന്യ പഠനങ്ങൾ എന്നിവയും വൃക്കകൾ, കരൾ എന്നിവയുടെ പ്രവർത്തനക്ഷമത പരിശോധിക്കാനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഒയഅ 1ര, ഹോർമോൺ, അണുബാധ എന്നിവ തിരിച്ചറിയാനുമുള്ള ഉപകരണങ്ങൾ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋടഞ പരിശോധനക്കുളള ഉപകരണം, ശരീര പ്രതിരോധശേഷി, അബുബാധ എന്നിവ കണ്ടെത്തുന്നിതിനും മൂത്ര പരിശോധന, ബാക്റ്റീരിയകളെ തരംതിരിച്ചറിയാനുള്ള സൗകര്യം, പ്രതികരണതോത് കണ്ടെത്താനുളള അനലൈസർ, അനാട്ടമിക്കൽ പത്തോളജിയിൽ വിവിധ ടിഷ്യൂ ബയോപ്സികൾ, സെർവിക്കൽ പാപ്സ്മിയറിൽ അർബുദത്തിനു കാരണമായേക്കാവുന്ന കോശങ്ങളെ തിരിച്ചറിയൽ, സ്തനാർബുദം കണ്ടെത്താനുളള വിദഗ്ധ പരിശോധന എന്നിവയ്ക്കും കൃത്യമായ നിർണയം നടത്താൻ സംവിധാനമുണ്ട്.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>കടഛ 9000 അംഗീകാരമുളള യൂണിവേഴ്സൽ ലബോറട്ടറി, ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഖഇക), ഇഅജ, കടഛ 15189 എന്നീ അംഗീകാരങ്ങൾക്കുളള തയാറെടുപ്പിലാണ്. ആരോഗ്യ രംഗത്ത് അതിവേഗം വളരുന്ന യൂണിവേഴ്സലിനു മികവിനുളള ലോകോത്തര അംഗീകാരങ്ങൾ ഏറെ ലഭിച്ചിട്ടുണ്ട്.

ലാബിലെ നവീന സംവിധാനങ്ങൾ കൃത്യതയോടെയും വേഗത്തിലും രോഗനിർണയം നടത്താൻ സഹായകമാണെന്നു ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷബീർ നെല്ലിക്കോട് പറഞ്ഞു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള