ഫാത്തിമ ഗ്രൂപ്പിന്റെ അൽഐനിലെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
Friday, August 5, 2016 6:24 AM IST
അൽഐൻ: ഫാത്തിമ ഗ്രൂപ്പിന്റെ അൽ ഐനിലെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് അൽ ഖത്താറയിലെ ദുബായ് റോഡിൽ പ്രവർത്തനം ആരംഭിച്ചു.

നാഷണൽ കൺസൾട്ടീവ് കൗൺസിൽ മെംബർ ഷെയ്ഖ് മുസല്ലം സാലിം ബിൻ ഹാം അൽ അമേരി ഉദ്ഘാടനം ചെയ്തു.

ഫാത്തിമ ഗ്രൂപ്പിന്റെ മുപ്പതാമത്തെ ഹൈപ്പർ മാർക്കറ്റാണ് അൽ ഖത്താറയിലേത്. മൂന്നു നിലകളിലായി 35,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, മാംസം, മൽസ്യം, വസ്ത്രങ്ങൾ, റോസ്ട്രി, ഫൂട്ട്വെയർ, ഇലക്ട്രോണിക് ഉപകരങ്ങൾ, ഫോൺ സ്റ്റേഷനറി എന്നിവയ്ക്ക് വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉപഭോക്‌താക്കളുടെ ആവശ്യാനുസരണം വളരെ കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകുവാനാണ് ഫാത്തിമ ഗ്രൂപ്പ് ശ്രമിക്കുന്നതെന്നു ചെയർമാൻ ഇ.പി. മൂസ ഹാജി വ്യക്‌തമാക്കി. അടുത്തമാസം യുഎഇയിലെ ബർദുബായ്, ദേര ദുബായ്, ഷാർജ, റാസൽഖൈമ, ജിദ്ദയിലെ ഹർമൈൻ, അൽ സഫ, കേരളത്തിൽ ശോഭ സിറ്റി തൃശൂർ എന്നിവിടങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഡിപ്പാർട്ടുമെന്റൽ സ്റ്റോർ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മലേഷ്യ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ടെന്നും മൂസ വ്യക്‌തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് വസ്ത്രം, പാദരക്ഷ മേഖലകളിൽ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള