മാർത്തോമ അർബൻ മിഷൻ ട്രിപ്പ് ഷിക്കാഗോയിൽ സമാപിച്ചു
Friday, August 5, 2016 6:21 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിന്റെ നെയിബർഹുഡ് മിഷന്റെ ഭാഗമായുള്ള അർബൻ മിഷൻ ട്രിപ്പ് ഷിക്കാഗോയിൽ നടന്നു. ഭദ്രാസനത്തിലെ പതിനഞ്ചോളം ദേവാലയത്തിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.

സമൂഹത്തിലെ ദാരിദ്രത്തെയും ഉച്ചനീചത്വങ്ങൾക്കെതിരെയും മികച്ച വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയും അവബോധം സൃഷ്ടിക്കാൻ മിഷൻ ട്രിപ്പിൽ പങ്കെടുത്തവർക്കു സാധിച്ചു. ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മൂന്നു ദിവസം നീണ്ടുനിന്ന പരിപാടികൾ സന്ദർശിക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാതൃക നമ്മുടെ സമൂഹത്തിൽ പ്രതിഫലിപ്പിക്കേണ്ടതിന്റെ ആവശ്യകത പങ്കുവയ്ക്കുകയും ചെയ്തു.

റവ. ബിജു പി. സൈമൺ, ജാസ്മിൻ കരുവട്ടീൽ, മാത്യു തോമസ്, സെവിൻ ഏബ്രഹാം എന്നിവർ മിഷൻ ട്രിപ്പിനു നേതൃത്വം നൽകി. മിഡ്–വെസ്റ്റ് റീജൺ യൂത്ത് ചാപ്ലെയിൻ റവ. ക്രിസ് ഡാനിയേൽ, റവ. സോനു വർഗീസ് എന്നിവർ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ക്ലാസുകൾക്കു നേതൃത്വം നൽകി.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ാരേൗൃയമിാശശൈീിെ.ീൃഴ

<ആ>റിപ്പോർട്ട്: ബെന്നി പരിമണം