കരോൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ കന്യാമറിയത്തിന്റെ ഓർമപെരുന്നാൾ
Thursday, August 4, 2016 7:07 AM IST
കരോൾട്ടൻ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കരോൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ഓർമപെരുന്നാൾ ഓഗസ്റ്റ് 12, 13 (വെള്ളി, ശനി) തീയതികളിൽ ഇടവക മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസിന്റെ കാർമികത്വത്തിൽ ആഘോഷിക്കുന്നു.

ഏഴിനു വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി വി.എം. തോമസ് കോർ എപ്പിസ്കോപ്പ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.

12നു (വെള്ളി) വൈകുന്നേരം ഏഴിനു സന്ധ്യ പ്രാർഥനയും തുടർന്നു ഡോ. ജോർജ് എരമത്തിന്റെ വചന പ്രഘോഷണവും നടക്കും.

13നു (ശനി) രാവിലെ 8.45ന് പ്രഭാത പ്രാർഥനയും 9.30നു മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിക്കും. തുടർന്നു ഭക്‌തിനിർഭരമായ റാസയും നടക്കും. സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി വി.എം. തോമസ് കോർ എപ്പിസ്കോപ്പ, അസി. വികാരി ഫാ. ഏലിയാസ് എരമത്ത്, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രഷറർ ജേക്കബ് സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ