തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുമെന്ന് സുഷമ സ്വരാജ്
Wednesday, August 3, 2016 11:54 PM IST
ന്യൂഡൽഹി: ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി അറേബ്യൻ സർക്കാർ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തൊഴിൽ പ്രതിസന്ധിയെ തുടർന്ന് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും സൗദി ഭരണാധികാരി സൽമാൻ രാജാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലേബർ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് എല്ലാ സഹായവും നൽകും. ജോലി നഷ്ടപ്പെട്ട മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു.