ഫാ. സഖറിയ നൈനാൻ പ്ലയിനോ പള്ളിയിൽ
Wednesday, August 3, 2016 8:23 AM IST
പ്ലയിനോ: പ്രശസ്ത ഗ്രന്ഥകാരനും പ്രാസംഗികനും ധ്യാനഗുരുവും കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറ അംഗവുമായ ഫാ. സഖറിയ നൈനാൻ ചിറത്തിലാട്ട് (സഖേർ അച്ചൻ) പ്ലെയിനോ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് ഏഴിനു (ഞായർ) രാവിലെ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു ഈവർഷത്തെ ഒവിബിഎസിന്റെ സമാപനവും നടത്തും.

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനായ സീനാ വർഗീസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാല്, അഞ്ച്, ആറ് (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഈവർഷത്തെ ഒവിബിഎസ് നടക്കുമെന്നു വികാരി റവ.ഫാ. ബിനു മാത്യൂസ് അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വികാരി റവ.ഫാ. ബിനു മാത്യൂസ്, സൺഡേ സ്കൂൾ പ്രിൻസിപ്പൽ ലിൻസ് ഫിലിപ്പ്, ട്രസ്റ്റി ബിജോയ് ഉമ്മൻ, സെക്രട്ടറി മറിയ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ലിൻസ് ഫിലിപ്പ് 916 806 9235, ബിജോയ് ഉമ്മൻ 214 491 0406, മറിയ മാത്യു 469 656 8030.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം