ഡാളസ്: ഷിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്സസിലെയും ഒക്ലഹോമയിലെയും ഇടവകകൾ സംയുക്തമായി ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്ന ഇന്റർ പാരീഷ് സ്പോർട്സ് (ഐപിഎസ്എഫ് 2016) ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനയാണ് കായിക മേളക്ക് വേദിയാവുന്നത്.
അഞ്ചിനു (വെള്ളി) വൈകുന്നേരം നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിക്കും. ചടങ്ങിൽ മറ്റു ഇടവകകളിൽനിന്നുള്ള വൈദികരും കോഓർഡിനേറ്റേഴ്സും വിശ്വാസികളും സന്നിഹിതരായിരിക്കും.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന, കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച്, ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോന, ഒക്ലഹോമ ഹോളി ഫാമിലി ചർച്ച്, ഓസ്റ്റിൻ സെന്റ് അൽഫോൻസ ചർച്ച്, മക്അലൻ ഡിവൈൻ മേഴ്സി ചർച്ച്, സാൻ അന്റോണിയോ സെന്റ് തോമസ് സീറോ മലബാർ ചർച്ച്, പേർലാൻഡ് സെന്റ് മേരീസ് ചർച്ച് എന്നീ ഇടവകകളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
ഇടവകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മക്കും കായിക മേള സാക്ഷ്യം വഹിക്കും. സാഹോദര്യ സന്ദേശമുൾക്കൊണ്ടും കലാകായിക പരിപാടികളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള വേദി കൂടിയാണിത്.
ക്രിക്കറ്റ്, സോക്കർ, ബാസ്കറ്റ് ബോൾ, വോളിബോൾ, ത്രോബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് (സിംഗിൾ ആൻഡ് ഡബിൾസ്), കാർഡ്സ്, ചെസ്, കാരംസ്, പഞ്ചഗുസ്തി, വടംവലി, നടത്തം തുടങ്ങി 15 ഇനങ്ങളിൽ സ്ത്രീപുരുഷ വിഭാഗത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു കാറ്റഗറികളിലായാണ് മത്സരങ്ങൾ.
ഗാർലാൻഡ് സെന്റ് തോമസ് ജൂബിലി ഹാളിലും റോക്ക് വാൾ റൈസ് സ്പോർട്സ് കോംപ്ലക്സുമാണ് മൂന്നു ദിവസം നടക്കുന്ന മത്സരങ്ങൾക്കു വേദിയാവുക.
ഗാർലാൻഡ് ഫൊറോന വികാരി ഫാ. ജോഷി എളമ്പാശേരിൽ (ചെയർമാൻ), ഇമ്മാനുവൽ കുഴിപ്പിള്ളിൽ, ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്), പോൾ തോമസ് (ഇവന്റ് മാനേജർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളുമായി നൂറോളം പേരാണ് റീജണിൽ നടക്കുന്ന രണ്ടാമത് കായിക മേള വിജയകരമാക്കുവാൻ പ്രവർത്തിക്കുന്നത്.
വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേു://ംംം.ശുളെറമഹഹമെ2016.രീാ/ളീിേ>
<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽആ>