സൺഡേ സ്കൂൾ ജേതാക്കൾക്കു കാഷ് അവാർഡുകൾ വിതരണം ചെയ്തു
Wednesday, August 3, 2016 6:31 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസന സൺഡേ സ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ റാങ്കുകൾ കരസ്‌ഥമാക്കിയ കുട്ടികൾക്ക് മലങ്കര അതിഭദ്രാസന മുപ്പതാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ബാവ അവാർഡു സമ്മാനിച്ചു.

ഒന്നാം റാങ്ക് ജേതാവായ ഏബൽ ജോൺ (സെന്റ് പീറ്റേഴ്സ് ചർച്ച്, ഫോണിക്സ്, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അദ) പനക്കൽ ഫാമിലി സ്പോൺസർ ചെയ്ത ബെന്യാമിൻ ഒസ്താത്തിയോസ് മെമ്മോറിയൽ കാഷ് അവാർഡും രണ്ടാം റാങ്ക് ജേതാവ് കീർത്തി കുര്യൻ (സെന്റ് പീറ്റേഴ്സ് ചർച്ച് ഫോണിക്സ്) ഭദ്രാസനം സ്പോൺസർ ചെയ്ത കാഷ് അവാർഡും മൂന്നാം റാങ്ക് ജേതാവ് സെറിൻ വർഗീസ് (സെന്റ് ജോർജ് ചർച്ച്, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഇമൃലേൃലേ, ന്യൂജഴ്സി), ബാബു ജേക്കബ് നടയിൽ ഫാമിലി സ്പോൺസർ ചെയ്ത കാഷ് അവാർഡും കരസ്‌ഥമാക്കി.

സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സത്യവിശ്വാസം സംരക്ഷിക്കുന്നതിനും വിശ്വാസികളെ സഭയുടെ വിശ്വാസാചാരനുഷ്ഠാനങ്ങളിൽ നിലനിർത്തുന്നതിനും അക്ഷീണയന്തം ചെയ്ത ഭാഗ്യ സ്മരണാർഹനായ ബെന്യാമിൻ മെത്രാപ്പോലീത്തായുടെ നാമത്തിൽ ഇത്തരത്തിലൊരു അവാർഡ് എല്ലാ വർഷവും നൽകത്തക്കവണ്ണം ക്രമീകരിച്ചതിൽ സന്തോഷമുണ്ടെന്നും അത് ക്രമീകരിച്ച പനക്കൽ കുടുംബത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശ്രേഷ്ഠ ബാവാ അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

മൂന്നാം റാങ്ക് ജേതാവിനുളള കാഷ് അവാർഡ് സ്പോൺസർ ചെയ്ത ബാബു നടയിൽ ഫാമിലിയേയും അതോടൊപ്പം തന്നെ അവാർഡിനർഹരായ കുട്ടികളേയും അവരുടെ രക്ഷാകർത്താക്കളേയും അധ്യാപകരേയും പ്രത്യേകം ശ്രേഷ്ഠ ബാവ അഭിനന്ദിച്ചു.

ഇത്തരം അവാർഡുകൾ കുട്ടികൾക്ക് അവരുടെ പഠന കാര്യങ്ങളിൽ പ്രത്യേകം താത്പര്യവും വരും തലമുറക്ക് പ്രചോദനവുമാകുമെന്നതിനാൽ ഇത്തരം അവാർഡു സംഘടിപ്പിക്കുന്നതിനു സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഇടവക മെത്രാപ്പോലീത്ത യൽദൊ മോർ തീത്തോസ് പറഞ്ഞു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ