ഡാളസിൽ കെഇസിഎഫ് സംയുക്‌ത കൺവൻഷൻ ഓഗസ്റ്റ് അഞ്ചു മുതൽ
Wednesday, August 3, 2016 6:30 AM IST
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് ക്രൈസ്തവ സഭകളുടെ സംയുക്‌ത കൂട്ടായ്മയായ കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പത്തൊമ്പതാമത് സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയിൽ നടത്തുന്ന കൺവൻഷനിൽ പ്രമുഖ പ്രാസംഗികനും വാഗ്മിയും വേദപണ്ഡിതനുമായ ഫാ. സഖറിയ നൈനാൻ മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം ആറിനു ഗാന ശുശ്രൂഷ ആരംഭിക്കും. ക്വയർ ലീഡർ ജോൺ തോമസിന്റെ നേതൃത്വത്തിൽ ഡാളസിലെ 22 പളളികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകർ അണിനിരക്കുന്ന ഗായക സംഘം കൺവൻഷന്റെ പ്രത്യേകതയായിരിക്കും.

ഗാന ശുശ്രൂഷയിലും തുടർന്നു നടക്കുന്ന വചന ശുശ്രൂഷയിലും പങ്കെടുത്ത് ആത്മീയ സന്തോഷം പ്രാപിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്തണമെന്നും കെഇസിഎഫ് പ്രസിഡന്റ് രാജു ദാനിയേൽ, സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ അഭ്യർഥിച്ചു.

സ്‌ഥലം: ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളി, 14133 ഡെന്നീസ് ലയൻ, ഫാർമേഴ്സ് ബ്രാഞ്ച്, ഡാളസ്.

വിവരങ്ങൾക്ക്: റവ. രാജു ദാനിയേൽ 214 476 6584, അലക്സ് അലക്സാണ്ടർ 214 289 9192.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ