മയാമിയിൽ യാത്രാ നിരോധന മുന്നറിയിപ്പ്
Wednesday, August 3, 2016 6:30 AM IST
ഫ്ളോറിഡ: മയാമി ഡൗൺ ടൗൺ നോർത്തിലേക്കുളള യാത്ര തത്കാലം മാറ്റി വയ്ക്കണമെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പു നൽകി. വൈറസ് വ്യാപകമായതിനെ തുടർന്നാണ് യാത്രാ നിരോധന മുന്നറിയിപ്പ്. അമേരിക്കയിൽ ആദ്യമായാണ് സിക്ക വൈറസ് വ്യാപകമായതിനെ തുടർന്നാണ് മുന്നറിയിപ്പു നൽകിയതെന്നു

സിഡിസി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇഉഇ) വക്‌താവ് ടോം സ്കിന്നർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഫ്ളോറിഡയിൽ കൊതുകുകളിൽ നിന്നും ഇതുവരെ 14 പേർക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പു അധികൃതർ സ്‌ഥിരീകരിച്ചു.

വീടു കയറി ഇറങ്ങി നടത്തിയ സർവേ ഫലങ്ങളനുസരിച്ച് ഇരുന്നൂറോളം പേർക്ക് രക്‌ത പരിശോധനയും യൂറിൻ പരിശോധനയും നടത്തി. രോഗ ബാധ കണ്ടെത്തിയതിനെ തുടർന്നു ഫ്ളോറിഡ ഗവർണർ റിക്ക് സ്കോട്ടും സിക്ക വൈറസ് എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ചു ഓഗസ്റ്റ് ഒന്നിനു പ്രസ്താവന ഇറക്കിയിരുന്നു. രോഗലക്ഷണം കണ്ടെത്തിയാൽ ഉടനെ ചികിത്സ നേടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ