ഓർമകൾ അവിസ്മരണീയമാക്കിയ കിടങ്ങൂർ സംഗമം
Wednesday, August 3, 2016 6:28 AM IST
ടെക്സസ്: ജന്മനാടിന്റെ ഓർമകൾ പങ്കുവച്ചും സൗഹൃദങ്ങൾ പുതുക്കിയും കിടങ്ങൂർ പ്രവാസി സംഗമം ജൂലൈ 24നു ഡെസ്പ്ലെയിൻസിലുളള ബിഗ് ബെൻഡ് പാർക്കിൽ സംഘടിപ്പിച്ചു.

ഉച്ചകഴിഞ്ഞു ഒന്നു മുതൽ ആരംഭിച്ച സംഗമം രാത്രി എട്ടിനാണ് അവസാനിച്ചത്.

സംഗമം എല്ലാ വർഷങ്ങളിലും നടത്തണമെന്നും വരുന്ന വർഷം അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുളള കിടങ്ങൂർ നിവാസികളെ സംഘടിപ്പിച്ചുകൊണ്ട് ഒരു നോർത്ത് അമേരിക്കൻ കിടങ്ങൂർ സംഗമം ഷിക്കാഗോയിൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജോണിക്കുട്ടി പിളളവീട്ടിൽ, ജോസ് കോലടിയിൽ, ജോസ് പിണർക്കയിൽ, ജോയി കോട്ടൂർ, റ്റോമി പുല്ലുകാട്ട്, ഷാജി എടാട്ട്, റ്റോമി വളളിപ്പടവിൽ, ജസ്റ്റിൻ തെങ്ങനാട്ട് എന്നിവർ സംസാരിച്ചു. ജോണിക്കുട്ടി പിളളവീട്ടിൽ, നിണൽ മുണ്ടപ്ലാക്കിൽ, ജസ്റ്റിൻ തെങ്ങനാട്ട്, ഫെബിൻ കണിയാലി, ജോയി കോട്ടൂർ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.