മാപ്പിന്റെ ഓണാഘോഷം സെപ്റ്റംബർ പത്തിന്
Wednesday, August 3, 2016 2:36 AM IST
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ പത്തിനു ശനിയാഴ്ച രാവിലെ 11 മുതൽ ഫിലഡൽഫിയയിലെ അസ്സൻഷൻ മാർത്തോമാ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ട് ഫിലഡൽഫിയയിലെ ഏറ്റവും വലിയ ഓണാഘോഷമാണ് മാപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ളത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഈ ഉത്സവത്തിന്റെ തനിമയും മഹത്വവും ഒട്ടും ചോർന്നു പോകാതെയുള്ള ആഘോഷപരിപാടികൾക്കാണ് രൂപം നൽകുന്നത്.

വിഭവ സമൃദ്ധമായ ഓണസദ്യ, ഗാനമേള, വിവധ നൃത്തനൃത്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വർണ്ണ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ, തായമ്പക, തിരുവാതിരകളി, ഓണപ്പൂക്കളം, സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുസമ്മേളനം എന്നിവ ഈ വർഷത്തെ ആഘോഷങ്ങളിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജനപങ്കാളിത്തം കൊണ്ടും പരിപാടികളിലെ വൈവിധ്യം കൊണ്ടും ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കുവാൻ മാപ്പ് പ്രസിഡന്റ് ഏലിയാസ് പോൾ, വൈസ് പ്രസിഡന്റ് ദാനിയേൽ പി. തോമസ്, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, സെക്രട്ടറി സിജു ജോൺ, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ, അക്കൗണ്ടൻറ് ജോൺസൺ മാത്യു, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ഏലിയാസ് പോൾ (267 262 0179), വൈസ് പ്രസിഡന്റ് ദാനിയേൽ തോമസ് (215 681 7777), ജനറൽ സെക്രട്ടറി ചെറിയാൻ കോശി (201 286 9169) സെക്രട്ടറി സിജു ജോൺ (2674962080), ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ (215 778 0162), അക്കൗണ്ടൻറ് ജോൺസൺ മാത്യു (215 7409486) ആർട്സ് ചെയർമാൻ അനു സ്കറിയ (267 496 2423) എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി സിജു ജോൺ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ03ളമ6.ഷുഴ മഹശഴി=ഹലളേ>