മന്ത്രി കെ.ടി.ജലീലും സൗദിയിലേക്ക്
Wednesday, August 3, 2016 2:08 AM IST
തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനു തദ്ദേശഭരണ വകുപ്പു മന്ത്രി. കെ. ടി ജലീൽ സൗദിയിലേക്ക് പോകും. മുംബൈയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നോർക്കയും കേരള സർക്കാരും ചേർന്നാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. മുംബൈയിൽ എത്തുന്ന മലയാളികളെ സൗകര്യാർഥം ഹെൽപ് ഡെസ്കും ആരംഭിക്കും.