സൗദിയിൽ നിന്നും ആദ്യസംഘം വ്യാഴാഴ്ച നാട്ടിലെത്തും
Wednesday, August 3, 2016 12:28 AM IST
റിയാദ്: തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യയിൽ ദുരിതത്തിലായ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ വ്യാഴാഴ്ച നാട്ടിലെത്തിക്കും. സൗദിയിൽ നിന്നും പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 5.30–നാണ് ആദ്യ സംഘം പുറപ്പെടുക. ഹജ് വിമാനത്തിലാണ് ആദ്യ സംഘം മടങ്ങുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ സൗദിയിൽ തങ്ങുന്ന കേന്ദ്രമന്ത്രി വി.കെ.സിംഗ് ഇന്ന് വൈകിട്ടോടെ മദീനയിലെത്തും.

സൗദിയിൽ തൊഴിൽ നഷ്‌ടമായതിനെത്തുടർന്നു പട്ടിണിയിലായ ഇന്ത്യക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിട്ടാണ് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് സൗദിയിൽ എത്തിയിരിക്കുന്നത്. തിനായിരത്തോളം ഇന്ത്യക്കാരാണു ദൈനംദിനാവശ്യങ്ങൾക്കുപോലും വഴികാണാതെ ലേബർ ക്യാമ്പുകളിൽ നരകയാതനയുമായി കഴിയുന്നത്.