തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യാക്കാർക്ക് ഇഖാമ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി തൊഴിൽ മന്ത്രാലയം
Tuesday, August 2, 2016 10:34 PM IST
റിയാദ്: സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യാക്കാർക്ക് ഇഖാമ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി ഉറപ്പു നൽകി. സൗദി തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സൗജന്യ ഫൈനൽ എക്സിറ്റ് വിസ നൽകുമെന്നും മന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്.

ഹജ്‌ജ് വിമാനങ്ങൾ തിരിച്ചു പോകുമ്പോൾ ഒപ്പം മടങ്ങാനും അനുമതി നൽകുമെന്നാണ് സൂചനകൾ. ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മക്കാ മേഖലാ ഡയറക്ടറുമായി ഇന്ത്യൻ കോസുലേറ്റ് ജനറൽ നടത്തിയ ചർച്ചയിലാണ് ഉറപ്പു ലഭിച്ചത്.