ഹൂസ്റ്റൺ കെഎൻഎ, ഫ്രഷ്മാൻ ജേതാക്കൾ
Tuesday, August 2, 2016 8:23 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഡാളസിലെ സ്പോർട്സ് പ്ലസ് ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

പതിനേഴു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ പതിനെട്ടു വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ ഹൂസ്റ്റൺ കെഎൻഎ ജേതാക്കളായി. ഡാളസ് സെന്റ് തോമസിനാണ് രണ്ടാം സ്‌ഥാനം.

പതിനെട്ടു വയസിനു മുകളിലുള്ള വിഭാഗത്തിൽ ഫ്രഷ്മാൻ ടീം ജേതാക്കളായി. സെന്റ് മേരീസ് ഫാർമേഴ്സ് ബ്രാഞ്ചിനാണ് രണ്ടാം സ്‌ഥാനം.

ജേതാക്കൾക്ക് കാഡ് പ്രസിഡന്റ് ബാബു മാത്യുവും ചെറിയാൻ ശൂരനാടും ചേർന്നു ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.

<ആ>റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി