ഏകദിന ഫാമിലി കോൺഫറൻസും ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 13, 14 (ശനി, ഞായർ) തീയതികളിൽ
Tuesday, August 2, 2016 8:21 AM IST
ഫ്ളോറിഡ: ഒർലാന്റോ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 13, 14 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

13നു (ശനി) രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന ഫാമിലി കോൺഫറൻസിനു ഫാ. പി.എ. ഫിലിപ്പ് (ഡെപ്യൂട്ടി സെക്രട്ടറി, മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെന്റ്, കോട്ടയം ദേവലോകം അരമന) നേതൃത്വം നൽകും. രണ്ടു സെഷനുകളായി നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ മുഖ്യ ചിന്താ വിഷയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠവല ഒീാല : ആൗശഹേ ീി ഞീരസ. “ഠവല ുൗൃുീലെ ീള വേല രീാാമിറാലിേ ശെ ഹീ്ല ളൃീാ മ ുൗൃല വലമൃേ, മ ഴീീറ രീിരെശലിരല, മിറ ശെിരലൃല ളമശവേ.” 1 ഠശാീവ്യേ 1:5 എന്നതാണ് വൈകുന്നേരം അഞ്ചിനു സന്ധ്യാ നമസ്കാരം.

14നു (ഞായർ) രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരം. 10നു വിശുദ്ധ കുർബാനയും പ്രസംഗവും. 12 ന് പ്രദക്ഷിണം, ആശിർവാദം നേർച്ച വിതരണം എന്നിവ നടക്കും.

ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. പി.എ. ഫിലിപ്പ്, ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.

പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ഡോ. അലക്സ് അലക്സാണ്ടർ, ട്രസ്റ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ് എന്നിവർ സ്വാഗതം ചെയ്തു.