ഗോബ്രാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഹിമാലയത്തിലേക്ക് ട്രക്കിംഗ് നടത്തി
Tuesday, August 2, 2016 8:20 AM IST
മസ്ക്കറ്റ്: സമുദ്ര നിരപ്പിന്റെ 18000 അടി ഉയരത്തിലുള്ള ലക്ക ഗ്ലേസിയറിനു മുകളിലെത്തുന്ന ആദ്യ ഇന്ത്യൻ സ്കൂൾ ഗോബ്രാ സംഘമെന്ന ബഹുമതിയോടെ ജൂതികയുടെയും മുരുകന്റെയും നേതൃത്വത്തിൽ 18 വിദ്യാർഥികൾ ഹിമാലയം കയറി.

ധർമശാലയിലേക്കുള്ള യാത്രയിൽ കാക്കേരി തടാകത്തിന്റെയരികിൽ ക്യാമ്പ് ചെയ്ത് മലകയറ്റം, നദി മുറിച്ചുകടക്കൽ തുടങ്ങിയ വിനോദങ്ങളിലും സംഘം പങ്കുചേർന്നു. ആത്മ വിശ്വാസം, നേതൃ ഗുണങ്ങൾ തുടങ്ങി വിദ്യാഭ്യാസം കൊണ്ട് ആർജിക്കേണ്ട നല്ല ഗുണങ്ങൾ പലതും നേടുവാൻ കഴിഞ്ഞുവെന്നു വിദ്യാർഥികൾ പറഞ്ഞു. ഹിമാലയത്തിലെ മാലിന്യങ്ങൾ നീക്കാനും കുറച്ചു സമയം ചെലവഴിച്ച സംഘം അങ്ങനെ ക്ലീൻ ഹിമാലയ പദ്ധതിയിലും പങ്കാളികളായി.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം