പോർട്ട്ലാൻഡിൽ സുറിയാനി സഭയ്ക്കു പുതിയ ഇടവക
Tuesday, August 2, 2016 6:32 AM IST
പോർട്ട്ലാൻഡ് (അമേരിക്ക): യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ പോർട്ട്ലാൻഡിൽ പുതിയ ഇടവക രൂപീകരിച്ചു. ഒറിഗോൺ സ്റ്റേറ്റിലെ മലയാളികളുടെ ആദ്യ ഓർത്തഡോക്സ് സുറിയാനി ദേവാലയവും ഭദ്രാസനത്തിലെ അറുപതാമത്തേതുമാണിത്.

നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ എൽദോ മോർ തീത്തോസ്, മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ നാമത്തിൽ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തി.

ജൂലൈ 30നു നടന്ന വിശുദ്ധ കുർബാനക്ക് എൽദോ മോർ തീത്തോസ് മുഖ്യകാർമിത്വം വഹിച്ചു. മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ ഓർമയെ അനുസ്മരിച്ചു ധൂപപ്രാർഥനയും തുടർന്നു ഇടവകാംഗങ്ങൾക്കായി സ്നേഹവിരുന്നും നടത്തി. പുതിയ ഇടവക വികാരിയായി ഫാ. കെ.വി. പൗലോസിനെ മെത്രാപ്പോലീത്ത ചുമതലപ്പെടുത്തി.

നിലവിൽ വിശ്വാസികൾക്ക് കുർബാനയിൽ പങ്കെടുക്കുവാനുള്ള അവസരം എല്ലാ മാസവും ആദ്യശനിയാഴ്ച ആണ്. രാവിലെ 8.30നു പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും നടക്കും.

പള്ളിയുടെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>4514 ടഋ എഹമ്ലഹ ഉൃ., ജീൃഹേമിറ, ഛഞ 97266.

<ആ>റിപ്പോർട്ട്: ജോഷി ഏബ്രഹാം മൈലക്കാട്ട്