വാട്സ് ആപ്പിൽ പ്രേതശല്യം: ഭയന്നു വിറച്ച് ബാലൻ
Tuesday, August 2, 2016 3:49 AM IST
ദുബായ്: മരണമടഞ്ഞ പെൺകുട്ടിയുടേതെന്ന തരത്തിൽ വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വായിച്ചു തന്റെ പതിനൊന്നുകാരനായ മകൻ ഭയന്നു വിറച്ചിരിക്കുകയാണെന്നു അമ്മ. ഇന്ത്യൻ വംശജയും ബ്ലോഗറുമായ ഹർഷിക ദരിയനനി ആണ് മകന്റെ നിലവിളി കേട്ട് ഒരു രാത്രി ഞെട്ടിയുണർന്നത്. ഇന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിലെത്തി കൊലപ്പെടുത്തുമെന്ന വാട്സ് ആപ്പ് സന്ദേശമാണ് മകന് ലഭിച്ചത്.

തെരേസ ഫിദാൽഗോ എന്ന പേരിലാണ് സന്ദേശം വന്നിട്ടുള്ളത്. കുറച്ചു കാലമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശമാണിതെന്നു ഹർഷിക പറയുന്നു. കാറപകടത്തിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടി അയയ്ക്കുന്ന തരത്തിലായിരിക്കും ഇതു ഓരോരുത്തരുടെയും മൊബൈൽ ഫോണിലെത്തുക. തന്റെ കഥ ഫോർവേഡ് ചെയ്യാത്തവരെ കൊലപ്പെടുത്തുമെന്നായിരിക്കും ഇതിൽ എഴുതിയിട്ടുണ്്ടാവുക. ദുബായ് പോലീസിൽ വിവരമറിയിച്ചെങ്കിലും മകൻ സന്ദേശം ഡിലീറ്റ് ചെയ്തതിനാൽ ഇതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്, പോലീസ് കുട്ടിയെ കൗൺസിലിംഗ് നല്കി വിട്ടയച്ചു.