സൗദി പ്രതിസന്ധി: കേന്ദ്രം ഇടപെടണമെന്നു ചെന്നിത്തല
Monday, August 1, 2016 10:18 PM IST
തിരുവനന്തപുരം: തൊഴിൽ നഷ്‌ടപ്പെട്ട് സൗദി അറേബ്യയിൽ കഴിയുന്ന മലയാളികളെ നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

തൊഴിൽ നഷ്‌ടപ്പെട്ടവരിൽ നിരവധി മലയാളികളുണ്ട്. ഒട്ടേറെപ്പേർ ലേബർ ക്യാമ്പുകളിൽ പട്ടിണിയെ അഭിമുഖീകരിച്ചും രോഗങ്ങൾക്ക് അടിമപ്പെട്ടും ദുരിതാവസ്‌ഥയിൽ കഴിഞ്ഞുകൂടുകയാണ്. അവർക്കു ഭക്ഷണവും ഔഷധങ്ങളും ലഭ്യമാക്കണം. പലരുടെയും കൈവശം പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ല, അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സംസ്‌ഥാന സർക്കാരും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.