മലയാളികൾക്ക് ശമ്പളകുടിശിക ലഭ്യമാക്കുമെന്ന് സൗദിയുടെ ഉറപ്പ്
Monday, August 1, 2016 9:35 PM IST
ദമാം: മലയാളികൾക്കു ജോലി നഷ്‌ടപ്പെട്ട സംഭവത്തിൽ സൗദി സർക്കാർ ഇടപെടുന്നു. സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്ന മലയാളി തൊഴിലാളികൾക്ക് കുടശികയുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് സൗദി അധികൃതരിൽനിന്ന് ഉറപ്പു ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളി വിരുദ്ധ നടപടികൾ നടത്തിയ കമ്പനികൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഉറപ്പ് ലഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചുവരികയാണ്.