ഒമാനിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച നാട്ടിലെത്തിക്കും
Monday, August 1, 2016 6:38 AM IST
മസ്ക്കറ്റ്: ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി റൗണ്ട് എബൗട്ടിനു സമീപം ജൂലൈ 31നുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

അപകടത്തിൽ അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിൽ റോയൽ ഒമാൻ പോലീസിലെ രണ്ട് പോലീസുകാർ ഉൾപ്പെടെ ഒരു സ്വദേശി യുവാവും കൊല്ലപ്പെട്ടിരുന്നു. വാഹനത്തിന്റെ ഡ്രൈവർ പരിക്കുകളോടെ എസ്ക്യുയു. ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ജില്ലയിലെ നെന്മാറ കയറാടി അറുപറമ്പത്ത് ഉമറിന്റെ മകൻ ഷാനവാസ് (30), മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കുന്നപ്പിള്ളി തെക്കുംപുറത്ത് വീട്ടിൽ മൊഹമ്മദിന്റെ മകൻ സൈനുൽ ആബിദീൻ (34) എന്നിവരാണ് മരിച്ച മലയാളികൾ. ഷാനവാസിന്റെ മൃതദേഹം ചൊവ്വാഴ്ച വെളുപ്പിനെ 1.20 നു കൊച്ചിയിലേക്കുള്ള ഒമാൻ എയർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ണഥ 225) വിമാനത്തിലും ആബിദിന്റേത് ചൊവ്വാഴ്ച പുലർച്ചെ 2.20 നു പുറപ്പെടുന്ന ഒമാൻ എയർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ണഥ 291) വിമാനത്തിലുമാണ് എത്തുക.

ഞായറാഴ്ച വെളുപ്പിനെ അൽഖൂദിലെ കെഎഫ്സി ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്ന ആബിദ് ഭക്ഷണം ഡെലിവറി നടത്താൻ പോയപ്പോൾ സ്വദേശിയുടെ ബിഎംഡബ്ല്യു കാർ ആബിതിന്റെ മോട്ടോർ സൈക്കിളിൽ തട്ടിയിരുന്നു. സംഭവം സംബന്ധിച്ച് ആബിദ് പരാതിപ്പെതിനെത്തുടർന്നു പോലീസ് വിളിപ്പച്ചതനുസരിച്ചെത്തിയ സ്വദേശി യുവാവ് സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഇവരുടെമേൽ അലക്ഷ്യമായി വണ്ടിയോടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്വദേശിയാണ് കൊല്ലപ്പെട്ട അഞ്ചാമൻ. ഇവർ മദ്യപിച്ചിരുന്നതായി പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ സുരക്ഷ ചുമതലയുള്ള റോയൽ ഒമാൻ പോലീസ് ഉദ്യോഗസ്‌ഥരാണ് ഇടിയുടെ ശബ്ദം കേട്ട് സംഭവസ്‌ഥലത്ത് ആദ്യമെത്തിയതും പരിക്കേറ്റവരെ ആംബുലൻസിൽ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചതും. ഷാനവാസും ആബിദും സംഭവസ്‌ഥലത്തു തന്നെ മരിച്ചിരുന്നു. മറ്റുള്ളവർ ആശുപത്രിയിലാണ് മരിച്ചത്.

എട്ടു വർഷത്തോളമായി മസ്ക്കറ്റിൽ ജോലി ചെയ്യുന്ന ഇരുവരുടെയും വേർപാട് രണ്ടു കുടുംബങ്ങളെ അനാഥമാക്കിയിരിക്കുകയാണ്.

ആബിദിന്റെ അമ്മ ഹൈറുന്നിസ. ഭാര്യ ജമീല. മക്കൾ: ഷിഫ, ഹനീന.

നവംബറിൽ നാട്ടിൽ വിവാഹ നിശ്ചയത്തിനു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷാനവാസ്. മാതാവ്: പരേതയായ നബീസ. സഹോദരങ്ങൾ: നദീറ,സൽമ,സുബൈർ.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പ്രിയദർശിനി കൾചറൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടന്നത്.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം