കുവൈത്തിൽ മയക്കുമരുന്നുമായി മലയാളി അറസ്റ്റിൽ
Monday, August 1, 2016 6:37 AM IST
കുവൈത്ത്: ഒന്നരകിലോ കഞ്ചാവുമായി മലയാളി കുവൈത്തിൽ പിടിയിലായി. ടാക്സി െരഡെവറായി ജോലി നോക്കുന്ന ഇദ്ദേഹത്തെ രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് മംഗഫിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഫഹാഹീലിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയും പിടിയിലായി. ഇരുവരെയും തുടർ നടപടികൾക്കായി ആന്റി നാർകോട്ടിക് വിഭാഗത്തിനു കൈമാറി.

മയക്കുമരുന്നു കേസുകളിൽ ഉൾപെടുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലായി ക്രമാതീതമായി കൂടുകയാണ്. നിരവധി നിരപരാധികളാണ് ഡ്രഗ്സ് മാഫിയയുടെ കൈയിൽ അകപ്പെട്ട് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ