ഹൗസിംഗ് ബ്രോസ് ഏകദിന വോളിബോൾ: ഗയാതി ബോയ്സ് ജേതാക്കൾ
Monday, August 1, 2016 6:30 AM IST
അബുദാബി: അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ റുവൈസിൽ നടന്ന റുവൈസ് ഹൗസിംഗ് ബ്രോസ് ഏകദിന വോളിബോൾ മത്സരത്തിൽ ഗയാതി ബോയ്സ് ജേതാക്കളായി. ഫൈനലിൽ ബൈനൂന ബോയിസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഗയാതി ബോയ്സ് പരാജയപ്പെടുത്തിയത്.

മത്സരങ്ങൾക്ക് ഹൈദർ മാസ്റ്റർ, അബ്ദുൽ ഖാദർ, അസ്ഫാർതരകൻ, ഇസ്മായിൽ, അക്ബർ അലി, നിഷാദ്, ഷാനു, യാസർ, ഷബീർ, അൽ യാഷ് എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള