വെൽഫെയർ കേരള രക്‌തദാന ക്യാമ്പു നടത്തി
Monday, August 1, 2016 6:21 AM IST
കുവൈത്ത് സിറ്റി: ‘ഭരക്‌തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശമുയർത്തി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ചു വരുന്ന രക്‌തദാന ക്യാമ്പുകൾ ജനസേവന ജീവകാരുണ്യ മേഖലയിൽ മാതൃകയാകുന്നു.

കുവൈത്തിൽ രക്‌തത്തിനുള്ള ദൗർലഭ്യം കണക്കിലെടുത്തും രക്‌തദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കി കൂടുതൽ രക്‌തദാതാക്കൾ സന്നദ്ധരായി മുന്നോട്ടു വരുന്നതിനും വേണ്ടിയാണ് സംഘടന കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന പരമ്പരയിലെ രണ്ടാമത്തെ ക്യാമ്പ് ഫഹാഹീൽ യൂണിറ്റി സെന്ററിൽ ആക്ടിംഗ് പ്രസിഡന്റ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് അനിയൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. രക്‌തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരത്തിന്റെ ഉദ്ഘാടനം രമേശ് നമ്പ്യാർക്ക് ആദ്യ സർട്ടിഫിക്കറ്റു നൽകി ജനറൽ സെക്രട്ടറി ലായിക്ക് അഹമ്മദ് നിർവഹിച്ചു.

അൽ ഫവാർസിയ ജനറൽ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ ബഷീർ മൊയ്തീൻ, വൈറ്റ് മൂവ്മെന്റ് ജനറൽ ട്രേഡിംഗ് ഡയറക്ടർ നസീറുദ്ദീൻ, വെൽഫെയർ കേരള ജനസേവന കൺവീനർ വിനോദ് പെരേര, ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ,സെക്രട്ടറി അൻവർ ഷാജി, മഞ്ജു മോഹൻ, മേഖല ആക്ടിംഗ് പ്രസിഡന്റ് എം.കെ. അബ്ദുൽ ഗഫൂർ, സെക്രട്ടറി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിലെത്തി രക്‌തദാനം നിർവഹിച്ചു. അൽ ഫവാർസിയ, ഒലീവ് ഹൈപ്പർ, വൈറ്റ് മൊമെന്റ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അടുത്ത ക്യാമ്പുകൾ ഓഗസ്റ്റ് 12നു ഒന്നു മുതൽ ആറുവരെ സാൽമിയ ആർട്ടിസ്റ്റിക് യോഗ സെന്ററിലും 26നു ഉച്ചയ്ക്ക് ഒന്നു മുതൽ ആറുവരെ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും നടക്കും. ഓൺലൈൻ രജിസ്ട്രേഷനു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ംലഹളമൃലസലൃമഹമസൗംമശേ.രീാ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: സാൽമിയ 97282276, 96966332. ഫർവാനിയ 97218414, 60004290.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ