ആം ആദ്മി സൊസൈറ്റി കുവൈത്ത് വാർഷിക സംഗമം നടത്തി
Monday, August 1, 2016 6:20 AM IST
കുവൈത്ത്: ആം ആദ്മി സൊസൈറ്റി കുവൈത്ത് (ആസ്ക്) രണ്ടാമത് വാർഷിക സംഗമം അബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു.

അംഗങ്ങൾക്കും ഭാരവാഹികൾക്കും ഇടയിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംഘടനയെ വിജയകരമായി മുന്നോട്ടു നയിക്കുന്ന ഭാരവാഹികൾക്ക് അംഗങ്ങൾ പിന്തുണ നൽകി.

ആസ്ക് കൺവീനർ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. മത ജാതി വർണ വർഗ രാഷ്ര്‌ടീയത്തിനതീതമായി പരസ്പരം വിഘടിപ്പിച്ചു നിർത്തുന്ന മതിലുകൾക്കുള്ളിൽ അകപ്പെടാതെ നന്മയുടെയും സത്യസന്ധതയുടെയും ശരികളുടെയും ഒരു നല്ല നാളേയ്ക്കായി പ്രവർത്തിക്കാൻ ആസ്ക് അംഗങ്ങളെ ഉണർത്തിച്ചു. ആസ്കിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ വളരെ ബഹുമതി അർഹിക്കുന്ന നേപ്പാൾ ഭൂകമ്പ ദുരന്ത ബാധിതർക്ക് സഹായം എത്തിച്ചതിലും ചെന്നൈ വെള്ളപ്പൊക്ക ആശ്വാസ പ്രവർത്തനങ്ങളും കേരള ബ്ലൈൻഡ് അസോസിയേഷനും കുട്ടത്തിൽ നിർധനരായ 65 കുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതിലും ‘പെമ്പിളൈ ഒരുമൈ’ സ്ത്രീ മുന്നേറ്റത്തിനു സഹായം നൽകിയതും അടക്കം വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടു അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യൻ ജനതയുടെ ഉന്നമനത്തിനു, നാം വിദ്യാഭാസത്തിനും ആരോഗ്യത്തിനും ഊന്നൽ നല്കിയാൽ, ആരോഗ്യവും വിദ്യാഭാസവുമുള്ള ഒരു ബ്രഹത് ജനത ഇന്ത്യയെ വികസനത്തിന്റെ ഉന്നതിയിൽ എത്തിക്കുമെന്ന പ്രത്യാശ സംഘടന അർപ്പിച്ചു. ആസ്കിന്റെ മുഖ്യപ്രവർത്തനങ്ങൾ പ്രവാസികളുടെ പിന്തുണയോടെ ഇന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാഭാസവും ആരോഗ്യ പരിപാലനവും പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും പൊതുയോഗം പ്രഖ്യാപിച്ചു.

ദിഗാന്ത് രാജ് കപൂർ, തോമസ് മത്തായി, ഫക്റുദ്ദീൻ, വിജയൻ ഇന്നസിയ (കൾചറൽ കോഓർഡിനേറ്റർ), സിബി അവരപ്പാട്ട് (സോഷ്യൽ മീഡിയ കോഓർഡിനേറ്റർ), യാത്ര കുവൈത്ത് ചെയർമാൻ അനിൽ ആനാട്, റഷീദ് പുതുക്കുളങ്ങര, ശാഹുൽ ഹമീദ്, റഹീസ് കോഴിക്കോട്, സലിം കൊടുവള്ളി, പ്രവീഷ് കണ്ണൂർ, വിൻസെന്റ് കോട്ടയം, ശശാങ്കൻ, സിംഫണി കുവൈത്ത് മ്യൂസിക് ബാൻഡ് ഭാരവാഹിയും ആസ്കിന്റെ അംഗവുമായ സ്വാലിഹ് എന്നിവർ സംസാരിച്ചു.

പ്രശസ്ത പ്രവാസി എഴുത്തുകാരൻ ധർമരാജ് മടപ്പള്ളിയുടെ ‘ഓർമ ഒരു മഴക്കാലം ആണ്’ എന്ന പുസ്തക വിതരണവും സംഘടിപ്പിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശ്രുതിലയ മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും അരങ്ങേറി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ