ഇന്ത്യൻ സ്‌ഥാനപതിക്കു യാത്രയയപ്പു നൽകി
Monday, August 1, 2016 6:19 AM IST
അബുദാബി: യുഎയിലെ ഇന്ത്യൻ സ്‌ഥാനപതിയായി മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന ടി.പി. സീതാറാമിനു ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ യാത്രയയപ്പു നൽകി.

ചടങ്ങിൽ സ്‌ഥാനപതിയെ ഭരണസമിതി അംഗങ്ങളും മുൻ ഭാരവാഹികളും മുതിർന്ന അംഗങ്ങളും ചേർന്നു മൊമെന്റോ സമ്മാനിച്ചു.

തുടർന്നു സെന്ററിലെ പുതിയ ടാഗോർ വായനശാലയുടെ ഉദ്ഘാടനം സ്‌ഥാനപതി നിർവഹിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എൻ.എസ്. മാധവൻ വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് നരേഷ് കുമാർ സൂരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ചന്ദ്രസേനൻ, നൗഷാദ്, സെന്റർ ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി ട്രഷറർ കെ.വി. തസ്ഫീർ, സാഹിത്യവിഭാഗം സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. തുടർന്നു നൗഷാദ് വാളാഞ്ചേരിയുടെ നേതൃത്വത്തിൽ കലാപ്രകടനവും അരങ്ങേറി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള