മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഇന്ത്യൻ മീഡിയ അബുദാബി
Monday, August 1, 2016 6:18 AM IST
അബുദാബി: സാസ്കാരിക കേരളത്തിനു അപമാനകരമായ രീതിയിൽ നടക്കുന്ന മാധ്യമ വേട്ടക്കെതിരെ യുഎയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി പ്രതിഷേധിച്ചു.

അറിയാനും അറിയിക്കാനുമുള്ള അവകാശം സംരക്ഷിക്കാനുള്ള കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ പോരാട്ടത്തിൽ പിന്തുണ അറിയിച്ച നേതാക്കൾ, ജനാധിപത്യ വ്യവസ്‌ഥിതിയെ വെല്ലുവിളിച്ചു അതിക്രമങ്ങൾക്കു നേതൃത്വം നൽകുന്ന ഉദ്യോഗസ്‌ഥരെ നിലയ്ക്കു നിർത്താനും മാധ്യമ പ്രവർത്തകർക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും സംസ്‌ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികളായ അനിൽ സി. ഇടിക്കുള, മുനീർ പാണ്ഡ്യാല എന്നിവർ ആവശ്യപ്പെട്ടു.