എൻഎസ്എസ് കുവൈറ്റ് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
Monday, August 1, 2016 6:16 AM IST
കുവൈത്ത് സിറ്റി : എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) കുവൈറ്റ്, ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിനെ സന്ദർശിച്ചു.

നാളിതുവരെ എൻഎസ്എസ് കുവൈറ്റ് സാമൂഹിക സാംസ്കാരിക രംഗത്ത് ചെയ്തുവന്ന പ്രവർത്തനങ്ങളെക്കുറിച്ചു പ്രസിഡന്റ് ഉല്ലാസ് കുമാർ അംബാസഡറെ ധരിപ്പിച്ചു. വെൽഫെയർ കോഓർഡിനേറ്റർ സജികുമാർ എൻഎസ്എസ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചു വിവരണം നൽകി.

ഇന്ത്യാക്കാരായ പ്രവാസി സമൂഹം കുവൈത്തിൽ നേരിടേണ്ടി വരുന്ന വിവിധ വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. എൻഎസ്എസ് കുവൈറ്റിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തിയ സുനിൽ ജെയിൻ, സംഘടയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു എല്ലാവിധ സഹായസഹകരണങ്ങൾ ഉറപ്പു നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ പുതിയ ഭാരവാഹികളെ അംബാസഡർക്കു പരിചയപ്പെടുത്തി.

എൻഎസ്എസിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണപൂമ്പുലരി 2016’ ലേക്ക് ജനറൽ പ്രോഗ്രാം കോഓർഡിനേറ്റർ ഹരി പിള്ള, വനിതാ സമാജം ജോയിന്റ് കോഓർഡിനേറ്റർ കീർത്തി സുമേഷ് എന്നിവർ ചേർന്നു അബാസഡറെ ക്ഷണിച്ചു.

ട്രഷറർ ശ്രീകുമാർ, വൈസ് പ്രസിഡന്റ് മധു വെട്ടിയാർ, ജോയിന്റ് സെക്രട്ടറി അനീഷ് പി. നായർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ