മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റം പ്രതിഷേധാർഹം: ഇന്ത്യൻ സോഷ്യൽ ഫോറം
Monday, August 1, 2016 2:24 AM IST
റിയാദ്: കോഴിക്കോട്ടെ കോടതി വളപ്പിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയതും കിരാത നടപടിയാണെന്നും ഇതു അടിയന്തരായസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം കമ്മിറ്റി പ്രസിഡന്റ് ബഷീർ കാരന്തൂർ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ പരിരക്ഷിക്കേണ്ട ജൂഡിഷ്യറിയുടെ ഭാഗമായ കോടതികളും അഭിഭാഷകരും പോലീസും മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തിെൻറ നാലാം തൂണാണ് മാധ്യമങ്ങൾ. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ഏതൊരു നീക്കവും ഫാസിസ്റ്റ് നടപടിയായേ കാണാനാകൂ എന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ അവയുടെ അന്തസ്സിനും പദവിക്കുമെത്ത സമീപനമാണ് സ്വീകരിക്കേണ്ടത്. രാഷ്ട്രജീവിതത്തിെൻറ നാനാതുറകളിലും ഫാസിസം ആഴത്തിൽ പിടിമുറുക്കുന്നതിെൻറ വിപത് സൂചനകൾ എമ്പാടും ദൃശ്യമായിരിക്കേ ഇത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തുകയും ചെറുക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അഭിപ്രായപ്പെട്ടു.

<യ> റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ