വേതനമില്ലാതെ സൗദിയിൽ കുടുങ്ങിയവർക്ക് എക്സിറ്റ് വീസ നൽകാൻ ആവശ്യപ്പെടും: സുഷമ സ്വരാജ്
Monday, August 1, 2016 12:42 AM IST
ന്യൂഡൽഹി: വേതനമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് എക്സിറ്റ് വീസ നൽകാൻ സൗദി അറേബ്യയോട് ആവശ്യപ്പെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

എക്സിറ്റ് വീസകൾ അനുവദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. ഗൾഫിൽ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമായാണ് സർക്കാർ കാണുന്നത്. ഗൾഫിലെ ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളുമായി സർക്കാർ ചർച്ച നടത്തുമെന്നും സുഷമ സ്വരാജ് പാർലമെന്റിനെ അറിയിച്ചു.