സൗദിയിൽ അഞ്ഞൂറു റിയാലിൽ താഴെ വേതനമുള്ള വിദേശികൾ ഇരുപത്തിയഞ്ചുലക്ഷം
Saturday, July 30, 2016 8:36 AM IST
ദമാം: സൗദിയിൽ ജോലിചെയ്യുന്ന ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വിദേശ തൊഴിലാളികളുടെ വേതനം 500 റിയാലിൽ താഴെയാണെന്നു ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നു.

500 മുതൽ ആയിരം റിയാലിൽ വരെ വേതനം പറ്റുന്ന 23 ലക്ഷം വിദേശികൾ സൗദിയിലുണ്ട്. രണ്ടായിരം റിയാലിൽ കുറവു വേതനം ലഭിക്കുന്ന 34,351 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നതായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷ്വറൻസിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

പതിനായിരം റിയാലിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന രണ്ടേകാൽ ലക്ഷം സ്വദേശികളും 2,30,000 വിദേശികളും സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നുണ്ട്.

5000 മുതൽ 5999 റിയാൽ വരെ വേതനം ലഭിക്കുന്ന 1,38,574 സ്വദേശികളും 1,06,836 വിദേശികളും സൗദിയിലുണ്ട്.

എന്നാൽ 9000 മുതൽ 9999 റിയാൽ വരെ വേതനം ലഭിക്കുന്ന 41,709 സ്വദേശികളും 31,991 വിദേശികളുമാണു സൗദിൽ ജോലിചെയ്യുന്നതെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം