ഷിക്കാഗോയിൽ കെവി ടിവി അവാർഡ് നൈറ്റിനു ഉജ്‌ജ്വല പരിസമാപ്തി
Wednesday, July 27, 2016 8:17 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയ മലയാളം ഫിലിം ആവാർഡ് നൈറ്റിനു ഉജ്‌ജ്വല പരിസമാപ്തി. കുഞ്ചാക്കോ ബോബനും പിഷാരടിയും കാഞ്ചനമാലയായി മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ പാർവതിയും മൊക്കെയായി ഒരു വലിയ താര നിരയാണ് നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി ഷിക്കാഗോയിൽ കലയുടെ ഉത്സവത്തിനു തിരികൊളുത്തിയത്.

ഷിക്കാഗോ കപ്പർണിക്കസ് തിയേറ്ററിൽ പ്രശസ്ത സിനിമാ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ഫോമ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ചേർന്ന് നിലവിളക്കു തെളിച്ചു കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. തുടർന്നു പിഷാരടിയുടെ നേതൃത്വത്തിൽ അരങ്ങേറിയ അവാർഡ് നൈറ്റ് അരങ്ങേറി. ഏറ്റവും മികച്ച ചിത്രത്തിന് ചാർളി, മികച്ച സംവിധായകനായി മാർട്ടിൻ പ്രക്കാട്ട്(ചാർളി), മികച്ച സഹ നടനായി ജോജു ജോർജ് (ചാർളി), മികച്ച നടൻ കുഞ്ചാക്കോ ബോബൻ (ജമാനാ പ്യാരി), മികച്ച സഹ നടി കൽപ്പന (ചാർളി)ക്കുവേണ്ടി നടൻ പിഷാരടി, മികച്ച നടി പാർവ്വതി (എന്ന് നിന്റെ മൊയ്തീൻ, ചാർളി), മികച്ച സംഗീത സംവിധായകൻ ഗോപി സുന്ദർ (ചാർളി), മികച്ച ഗായകൻ വിജയ് യേശുദാസ് (പ്രേമം) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ27മംമൃററ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ആലപ്പി ജോസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഇൻസ്ട്രമെന്റൽ ഫ്യൂഷനും ഗോപി സുന്ദർ അവതരിപ്പിച്ച സംഗീത വിരുന്നും രമ്യ നമ്പീശനും ഭാവനയും ചേർന്ന് അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ, കലാഭവൻ പ്രജോദും അയ്യപ്പ ബിജുവും ചേർന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റും പിഷാരടിയുടെ വൺമാൻ ഷോയും മൊക്കെ ചേർന്നപ്പോൾ താര നിശ ആസ്വാദനത്തിന്റെ പുതിയ വാതിലുകൾ തുറന്നിട്ടു. വിജയ് യേശുദാസും ജോബ് കുര്യനും ഗോപി സുന്ദറും ദിവ്യയും സംഗീത വിസ്മയങ്ങളായി കാണികളുടെ ഇടയിലേക്ക് പെയ്തിറങ്ങുകയായിരുന്നു. സുപ്രസിദ്ധ സിനിമ ടിവി താരവും ആങ്കറുമായ മിഥുൻ രമേഷും ആർദ്രയും പരിപാടികൾ ഏകോപിപ്പിച്ചു. പരിപാടികൾക്ക് കെവി ടിവി അംഗങ്ങൾ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ