ഡോ. പൊന്നി അരുൺ കുമാർ കുക്ക് കൗണ്ടി ചീഫ് മെഡിക്കൽ എക്സാമിനർ
Wednesday, July 27, 2016 5:46 AM IST
ഷിക്കാഗോ: ഇല്ലിനോയി സംസ്‌ഥാനത്തെ പ്രധാന കൗണ്ടികളിലൊന്നായ കുക്ക് കൗണ്ടി ചീഫ് മെഡിക്കൽ എക്സാമിനറായി ഇന്ത്യൻ വംശജ ഡോ. പൊന്നി അരുൺകുമാറിനെ നിയമിച്ചതായി പ്രസിഡന്റ് ടോണി പ്രെക്ക് വിങ്കിൾ അറിയിച്ചു.

2012 സെപ്റ്റംബർ മുതൽ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ എക്സാമിനറായി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. പൊന്നി, 1999 ൽ അനാറ്റമിക്ക് ആൻഡ് ക്ലിനിക്കൽ പത്തോളി (പതോളജി) വിഭാഗം റസിഡൻസി പ്രോഗ്രാമിൽ അംഗമായിരുന്നു.

കുക്ക് കൗണ്ടി ബോർഡ് ഓഫ് കമ്മീഷനേഴ്സ് സിഎം ആയി നിയമനം നൽകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ഡോ. പൊന്നി. കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സിനു നാഷണൽ അക്രഡിറ്റേഷൻ ലഭിക്കുന്നതിൽ മുഖ്യ പങ്കാളിത്തമാണ് ഡോ. പൊന്നിക്ക് ഉണ്ടായിരുന്നത്.

ഡോ. സ്റ്റീഫൻ സീന രാജിവച്ച ഒഴിവിലാണു പൊന്നിയുടെ നിയമനം.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ