സ്പെയ്നിൽ ആദ്യ സിക്ക വൈറസ് ബാധിത കുട്ടി ജനിച്ചു
Wednesday, July 27, 2016 5:00 AM IST
ബാഴ്സലോണ: സിക്ക വൈറസ് കാരണമുണ്ടാകുന്ന മൈക്രോസെഫാലി എന്ന മസ്തിഷ്ക രോഗവുമായി സ്പെയ്നിൽ ആദ്യ കുട്ടി ജനിച്ചു. യൂറോപ്പിൽ തന്നെ ഇത്തരത്തിൽ ഒരു ജനനം ഇതാദ്യമാണെന്നാണു കരുതുന്നത്.

മേയിൽ തന്നെ ഗർഭസ്‌ഥ ശിശുവിനു രോഗബാധയുള്ളതായി സ്‌ഥിരീകരിക്കപ്പെട്ടിരുന്നു. എന്നാൽ, ഗർഭഛിദ്രം നടത്തുന്നില്ലെന്നായിരുന്നു മാതാപിതാക്കളുടെ തീരുമാനം. നാല്പതാഴ്ച ഗർഭകാലത്തിനുശേഷം ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

സ്പെയ്നിൽ ഇതിനകം 190 പേരിൽ സിക്ക വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 189 പേർക്കും വിദേശ രാജ്യങ്ങളിൽനിന്നാണ് ഇതു ബാധിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ